അപ്പം, കേരള പറോട്ട അല്ലെങ്കിൽ വെള്ള ചോറിനൊപ്പം രുചികരമായി വിളമ്പാം ഏറനാടൻ ചെമ്മീൻ കറി.
ചേരുവകൾ
- ചെമ്മീൻ - 300 ഗ്രാം
- ഇഞ്ചി - ഒരു കഷ്ണം
- വെളുത്തുള്ളി – 2 അല്ലി
- സവാള – 1
- തക്കാളി – 1
- ഉപ്പ് – പാകത്തിന്
- മഞ്ഞൾ പൊടി – 1/3 ടീസ്പൂൺ
- തേങ്ങാപ്പാൽ – 50 മില്ലിലിറ്റർ
- ചുവന്ന മുളക് ചതച്ചത് – 10 ഗ്രാം
- വെളുത്തുള്ളി – 10 എണ്ണം
- വെള്ളം – ആവശ്യത്തിന്
- വെളിച്ചെണ്ണ – 20 മില്ലിലിറ്റർ
- മല്ലിയില അരിഞ്ഞത് – 10 ഗ്രാം
തയാറാക്കുന്ന വിധം
- ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ചൂടാക്കുക. ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ ചേർക്കുക. ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക. ഉപ്പ്, മഞ്ഞൾ പൊടി, തക്കാളി കഷ്ണങ്ങൾ എന്നിവ ചേർത്തു യോജിപ്പിക്കുക.
- തക്കാളി നന്നായി വഴറ്റി വെള്ളം ചേർക്കുക.
- ചെമ്മീൻ ചേർത്ത് 5 മിനിറ്റ് വരെ വേവിക്കുക.
- ഇതിലേക്കു തേങ്ങാപ്പാൽ ചേർക്കുക.
- ചതച്ച ചുവന്ന മുളക്, വെളുത്തുള്ളി, ചെറിയ ഉള്ളി, മല്ലിയില എന്നിവ ചേർത്ത് ചൂടോടെ വിളമ്പാം.
English Summary : Special prawns curry recipe by Chef Arun Vijayan.