ഒരിക്കൽ കുടിച്ചാൽ പിന്നെ ആരും പറയില്ല നോ; ഇതാ ഹെൽത്തി സ്മൂത്തി

HIGHLIGHTS
  • സ്ഥിരം ചായ, കാപ്പി മെനുവിനോട് ബൈ പറയാൻ മോഹമുണ്ടോ?
chef-suresh-pillai-healthy-smoothie-recipe
ആരോഗ്യകരമായ സ്മൂത്തി
SHARE

വീട്ടിൽ അതിഥികൾ വരുമ്പോൾ ഏതു പാനീയം നൽകുമെന്നാകും പലരുടെയും സംശയം. സ്ഥിരം ചായ, കാപ്പി മെനുവിനോട് ബൈ പറയാൻ മോഹമുണ്ടോ? തണുത്ത പാനീയങ്ങൾ ഇഷ്ടമുള്ളവർക്ക് പരീക്ഷിക്കാം ആരോഗ്യകരമായ സ്മൂത്തി.

 

ചേരുവകൾ

മാമ്പഴം – 2 എണ്ണം

ആപ്പിൾ – 2 എണ്ണം

ചെറുപഴം – 3 എണ്ണം

ചിക്കു – 1 എണ്ണം

പാൽ – അര ലീറ്റർ (ഫ്രീസറിൽ വച്ച് ഐസ് ആക്കുക)

ബൂസ്റ്റ്

തയാറാക്കുന്ന വിധം

പഴങ്ങളെല്ലാം തൊലി കളഞ്ഞ് ഒരു മിക്സിയുടെ ജാറിലിട്ട് രണ്ടു സ്പൂൺ ബൂസ്റ്റും ആവശ്യത്തിന് പഞ്ചസാരയും തണുത്ത പാലും ചേർത്ത് നന്നായി അടിച്ച് കുറുക്കി എടുക്കുക. സ്മൂത്തിക്ക് കൂടുതൽ രുചിയും ഗുണവും കിട്ടാൻ കുറച്ച് അണ്ടിപ്പരിപ്പും ബദാം പരിപ്പും ഒരു സ്പൂൺ വാനില ഐസ്ക്രീമും ചേർക്കാവുന്നതാണ്. 

Content Summary : Healthy Smoothie Recipe by Chef Suresh Pillai

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}