ADVERTISEMENT

ഭക്ഷ്യസുരക്ഷ ഏതെങ്കിലും അപകടം ഉണ്ടാകുമ്പോൾ മാത്രമല്ല, വീടുകളിലും റസ്റ്ററന്റുകളിലും ഒരു പോലെ ശ്രദ്ധിച്ചാൽ മാത്രമെ ഒഴിവാക്കാൻ സാധിക്കുകയുള്ളു. ഇതിന് പഞ്ചായത്തു തലം തൊട്ട് പ്രവർത്തനം ആരംഭിക്കേണ്ടിയിരിക്കുന്നു. അപകടമില്ലാതെ ഭക്ഷണം കഴിക്കുക എന്നത് മനുഷ്യന്റെ അവകാശമാണ്, ഭക്ഷണം സുരക്ഷിതമാക്കാൻ വേണ്ട കാര്യങ്ങളെക്കുറിച്ച് ഷെഫ് സുരേഷ് പിള്ള സംസാരിക്കുന്നു.

 

മരണമെല്ലാം ദുഃഖമാണ്. ഏതു രീതിയിൽ ആരു മരിച്ചാലും സങ്കടമാണെങ്കില്‍ പോലും ഭക്ഷണം കഴിച്ച് ഒരാൾ മരിക്കുക എന്നു പറഞ്ഞാൽ ഏറ്റവും കൂടുതൽ സങ്കടകരമാണ് പ്രത്യേകിച്ച് നമ്മൾ ഈ ഒരു മേഖലയിൽ ജോലി ചെയ്യുന്ന  പ്രത്യേകിച്ച് ഭക്ഷണമായിട്ട് ബന്ധപ്പെട്ട് ജീവിക്കുന്ന എല്ലാവരെയും ഏറ്റവും സങ്കടത്തിൽ ആഴ്ത്തുകയും വളരെ സങ്കടകരമായ അവസ്ഥയിലൂടെയാണ് പോയത്. ഷവർമ ഇങ്ങനെ ഒരു സംഭവമുണ്ടായി പിന്നീട് ഇതിനെക്കുറിച്ച് വലിയ രീതിയിൽ ചർച്ച ചെയ്തു ഒരുപാട് കടകളില്‍ റെയ്ഡ് ഉണ്ടാകുന്നു. ഇതെല്ലാം നമ്മൾ കാണുന്നതാണ്. ആ ഒരു രീതി മാത്രമല്ലല്ലോ ഭക്ഷ്യസുരക്ഷ എന്നു പറയുന്നത് എല്ലാ മനുഷ്യരുടെയും അവകാശം ആണ്. മൂന്നു നേരം ഭക്ഷണം എല്ലാവർക്കും കഴിക്കണം. വിശക്കുമ്പോഴൊക്കെ ഭക്ഷണം കഴിക്കണം അത് വീട്ടിൽ നിന്നും ഒരിക്കലും മൂന്നു നേരം ഭക്ഷണം കഴിക്കണം എന്നൊക്കെ ഇന്നത്തെ ഈ ഒരു കാലഘട്ടത്തിൽ വളരെ അപ്രായോഗികമാണ്. ഭക്ഷണം വെളിയിൽ പോയി കഴിക്കുമ്പോൾ പണം കൊടുത്തു കഴിക്കുന്ന ഒരാളുടെ വിശ്വാസം ഏറ്റവും നല്ല ഭക്ഷണം കിട്ടുക എന്നതാണ്. അത് തെരുവോരത്തുള്ള കട ആയിക്കോട്ടെ ഒരു തട്ടുകട ആയിക്കോട്ടെ അല്ലെങ്കിൽ ഒരു റസ്റ്റൊറന്റ് ആയിക്കോട്ടെ അല്ലെങ്കിൽ പഞ്ചനക്ഷത്രഹോട്ടൽ ആകട്ടെ ഇവിടെ നിന്നൊക്കെ ഭക്ഷണം കഴിക്കുമ്പോൾ നമുക്കു കിട്ടേണ്ട ഒരു സുരക്ഷാ കാര്യങ്ങളുണ്ട്. വളരെ ഗുണനിലവാരമുള്ള ഭക്ഷണമാണ് 100 രൂപ കൊടുത്തു കഴിക്കുന്ന ഒരാളും പതിനായിരം രൂപ കൊടുത്ത് കഴിക്കുന്ന ഒരാളും ആഗ്രഹിക്കുക. ആ രീതിയിൽ നോക്കുമ്പോൾ നമ്മുടെ കേരളത്തിലെ ഷവർമയുടെ കാര്യം ഷവർമ ഇറാനിൽ നിന്ന് വന്ന് മിഡിൽ ഈസ്റ്റിൽ വളരെ പ്രചാരത്തിലാകുകയും പിന്നീട് മലയാളികൾ ഒരുപാടത് കഴിച്ച് പ്രവാസ ജീവിതത്തിലൂടെ അവരുടെ ജീവിതത്തിന്റെ ഭാഗമായ ഭക്ഷണമാണ്. 

 

അതുകൊണ്ടാണ് കേരളത്തിലെ ചെറുപ്പക്കാരുടെ ഇടയിൽ അത് ഇത്ര പ്രചാരത്തിലാകുകയും  എല്ലാ ദിവസവും ഒരു നേരമൊക്കെ വളരെ വേഗത്തിൽ കഴിക്കാൻ പറ്റും. അധികം വിലയില്ല. അതുകൊണ്ടാണ് ഇത് ഇത്രമാത്രം പ്രചാരത്തിലാവുകയും മുക്കിന് മുക്കിന് ഷവർമ കടകൾ ഉണ്ടാവുകയും ചെയ്തത്. ആ രീതിയിൽ വിദേശ രാജ്യത്തെ ഒരു ഭക്ഷണം അഡാപ്റ്റ് ചെയ്യുമ്പോൾ അതിന്റെ ഒരു route cause എന്തുകൊണ്ടാണ് ഇങ്ങനെ ഒരു അപകടം ഉണ്ടാകുന്നത് എന്ന് നമുക്കെല്ലാവർക്കും അറിയാം അത് എങ്ങനെ കുക്ക് ചെയ്യുന്നു എന്നതിന്റെ പരിജ്ഞാനം  ഇറച്ചി കൃത്യമായി വേകുന്നുണ്ടോ അല്ലെങ്കില്‍ കരിഞ്ഞ ഭാഗം കൊടുക്കരുത് എന്നതൊക്കെ ഒരു ദിവസമോ രണ്ടു ദിവസമോ കൊണ്ടു പഠിക്കുന്ന കാര്യമല്ല. ചിക്കൻ േവവിച്ച് അതിന്റെ അണുനശീകരണം കഴിഞ്ഞ് കഴിക്കുന്നതു പോലെയല്ലല്ലോ ചെറിയ ചൂടു തട്ടി കറങ്ങുന്ന ഒരു കമ്പിയിൽ കൊത്തിയരിഞ്ഞ ഇറച്ചി ഒരു ബ്രെഡിൽ ഇട്ട് മുട്ട ചേർന്ന മയോണൈസും സലാഡും ചേർത്ത് കഴിക്കുമ്പോൾ ഈ സലാഡ് വൃത്തിയായി കഴുകിയതാണോ മുട്ട ചേർന്ന മയോണൈസ് എത്ര നേരം വെളിയിൽ ഇരുന്നു അത് കണ്ടാമിനേറ്റഡ് ആയതാണോ എന്നൊക്കോയുള്ള കാര്യങ്ങൾ നമുക്കറിയാം. അപ്പോൾ എല്ലാത്തിന്റെയും ഒരു മൂല കാരണം കണ്ടെത്തി അതിനൊരു പ്രതിവിധിയാണ് വേണ്ടത്. അത് ഒറ്റ ദിവസം കൊണ്ട് കേരളത്തിലെ ഈ സാഹചര്യത്തിൽ മാറ്റിയെടുക്കാൻ പറ്റിയില്ലെങ്കിലും വളരെ വേഗത്തിൽ വളരെ ശക്തമായ രീതിയിലുള്ള നിയമനിർമാണവും ബോധവൽക്കണവും കൊണ്ട് ഇങ്ങനെയുള്ള അപകടങ്ങൾ ഒരിക്കലും ഉണ്ടാകാതിരിക്കാനുളള മുൻകരുതലുകൾ നമുക്ക് ചെയ്യാൻ പറ്റും. വിദേശരാജ്യങ്ങളില്‍ പോയാല്‍ നമ്മൾക്കറിയാം ഷവർമ എങ്ങനെ ഒരു കടയിലാണ് കിട്ടുക എന്ന്. ഈ പ്രൊഡക്റ്റ് എവിടെ എത്തുന്നു എന്നത് വളരെ പ്രധാനമാണ്. 

 

വിദേശരാജ്യങ്ങളിൽ ഇംപോർട്ടഡ് മീറ്റ് ആയിരിക്കും ലഭിക്കുന്നത്. ഇംപോർട്ടഡ് ആകുമ്പോൾ ചെയ്യുന്ന ക്വാളിറ്റി കൺട്രോൾ ടെസ്റ്റുകളൊക്കെ കഴിഞ്ഞായിരിക്കും ആ ഒരു പ്രൊഡക്റ്റ് എത്തുക. അതിനുശേഷം അത് കട്ട് ചെയ്ത് ബുച്ചറിയിലെത്തുന്നു. ബുച്ചറിയില്‍ ശീതീകരിച്ച മുറിയിൽ കറക്റ്റായിട്ടുള്ള കോള്‍ഡ് സ്റ്റോറേജുണ്ടാകും. എത്രമാത്രം മീറ്റ് കട്ട് ചെയ്താൽ അതിന്റെ ഒരു താപനില നിലനിർത്തി അതിന്റെ ഒരു ടെമ്പറേച്ചർ റെക്കോർഡുകൾ ഉണ്ടായിരിക്കും. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അവര്‍ക്കിഷ്ടമുള്ള  ഏതു സമയത്തും വന്നു ചെക്ക് ചെയ്യാമെന്നതു കൊണ്ട് ആ procedure എല്ലാം അവർ പാലിക്കും. ഒരു ഫ്രിജിന്റെ താപനില രാവിലെയും ഉച്ചയ്ക്കും വൈകിട്ടും എത്രയെന്ന് കൃത്യമായി രേഖപ്പെടുത്തി അല്ലെങ്കിൽ അതിന് എന്തെങ്കിലും വ്യതിയാനം വന്നാൽ അതിന് എന്തൊക്കെ കറക്ടീവ് ആക്ഷൻ എടുത്തു എന്നൊക്കെയുള്ള റെക്കോർഡുകൾ ഇങ്ങനെയുള്ള സ്ഥാപനങ്ങളിൽ സൂക്ഷിക്കും. അവിടെ നിന്നു വരുന്ന വളരെ വൃത്തിയുള്ള ഒരു ഇറച്ചി ഒരു കടയിലേക്ക് എത്തുന്നു. അവിടെ അത് വളരെ പെർഫെക്ട് ആയി അതിനെക്കുറിച്ച് അറിയാവുന്നവർ അത് മാരിനേറ്റ് ചെയ്യുന്നു. അതിനെ വീണ്ടും കറക്റ്റായ ടെമ്പറേച്ചറിൽ ശീതീകരിച്ച് ആവശ്യാനുസരണം ഉപയോഗിക്കുന്നു. അല്ലെങ്കിൽ അത് ചീത്തയാണെന്നറിഞ്ഞാൽ കസ്റ്റമേഴ്സിന് കൊടുക്കാതിരിക്കാനുള്ള ഒരു എത്തിക്സും നോളജും ഉള്ളവർ ചെയ്തു കഴിഞ്ഞാൽ ഈ ഷവർമയ്ക്ക് ഒരു പ്രശ്നവും ഇല്ല. 

 

തിരിച്ചത് കേരളത്തിലേക്ക് എത്തുമ്പോൾ ഈ ഇറച്ചി എവിടെ നിന്നു വരുന്നു അല്ലെങ്കിൽ അവരത് ഉപയോഗിക്കുന്ന രീതി സംസ്കരണ രീതി അല്ലെങ്കിൽ അത് പരിപാലിക്കുന്ന രീതിയിലുള്ള ശുചിത്വ മാനദണ്ഡങ്ങൾ എത്രത്തോളം പാലിക്കുന്നുണ്ട് എന്ന് യാതൊരുവിധ ഉറപ്പും ഇല്ല. ആർക്കും എന്തും എവിടെയും തുടങ്ങാൻ പറ്റും. അതിന്റെ ഒരു പരിജ്ഞാനം ഉള്ളവരാണോ െചയ്യുന്നത്. ഒറ്റ ദിവസം കൊണ്ടോ രണ്ടു വർഷം കൊണ്ടോ ഇത് നടക്കണമെന്നില്ല. ഇതു കേട്ടിട്ട് സകലമാന കടകളും അടച്ചു പൂട്ടുക എന്നതിനുപരി ഇതിനെപ്പറ്റിയുള്ള നല്ല ഒരു അവബോധം സൃഷ്ടിക്കുക. ഗ്രാമങ്ങളിൽ പോലും ഇപ്പോൾ ഇത്തരം ഭക്ഷണങ്ങൾ ലഭിക്കുന്നു അതുകൊണ്ടു തന്നെ പഞ്ചായത്ത് തലത്തിൽ നിന്നേ ഇതിനെപ്പറ്റിയുള്ള ബോധവൽക്കരണം തുടങ്ങണം. കേരളത്തിൽ ഇങ്ങനെയൊരു ഭക്ഷണശാല തുറക്കാൻ ആർക്കും പറ്റും. എന്നതിലേക്കു മാറി ആർക്കും ഈ ഒരു ബിസിനസ്സിലേക്കു വരാം. ഒരു ജോലിയുമില്ലാത്ത ഒരാൾ പെട്ടെന്ന് എനിക്കൊരു റസ്റ്റൊറന്റ് തുടങ്ങണം എന്നു പറഞ്ഞു തുടങ്ങാതെ ഇങ്ങനെ ഒരു ബിസിനസ്സ് ചെയ്യാൻ ആഗ്രഹമുള്ളവർക്ക് വേണ്ട സപ്പോർട്ട് ഗവൺമെന്റിന്റെ തലത്തിൽ നിന്ന് ഉണ്ടാകണം. ഫുഡ് ഹാൻഡ്‌ലേഴ്സ് ആയിട്ടുള്ള എല്ലാവർക്കും അത് ഭക്ഷണം ഉണ്ടാക്കുന്നവരായിക്കോട്ടെ വിളമ്പുന്നവരോ നടത്തിപ്പുകാരോ ആയിക്കോട്ടെ ബേസിക് ആയിട്ടുള്ള ഒരു നോളജ് ഒരു ഫുഡ് ഹൈജീൻ വ്യക്തി ശുചിത്വം നമുക്കറിയാം കേരളത്തിൽ ഈ മേഖലയിൽ മലയാളികളായിട്ടുള്ള പുതിയ ആള്‍ക്കാർ വളരെ കുറവാണ്. ഹോട്ടൽ മാനേജ്മെന്റ് പഠിച്ച കുട്ടികൾ ആയാൽ പോലും അവരാരും ഇത്തരം െചറിയ കടയിൽ വന്നു ജോലി ചെയ്യില്ല. ആ ജോലി ചെയ്യാനും ഇതരസംസ്ഥാന തൊഴിലാളികളെയാണ് ജോലിക്കു നിർത്തുന്നത്. ഒരുപാട് ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിൽ എത്തുകയും അവര്‍ ഒരുപാട് മേഖലയിൽ ജോലി ചെയ്യുകയും ചെയ്യുന്നു. പക്ഷേ ഭക്ഷണത്തിന്റെ കാര്യത്തിൽ ഇവരെ എങ്ങനെയാണ് വിശ്വസിച്ചു ഏൽപിക്കുന്നത്. അവർക്കു വേണ്ട ട്രെയിനിങ് കൊടുക്കുകയും അവരു ഫുഡ് ഹാൻഡ്‌ലേഴ്സ് ആയിക്കോട്ടെ നമ്മളെല്ലാവരും പല രാജ്യങ്ങളിൽ പോയി ജോലി ചെയ്യുന്നവരാണ്. ഏത് രാജ്യത്തു പോയാലും അവിടുത്തെ ഒരു നിയമങ്ങളെക്കുറിച്ച് ഒരു ബോധമുണ്ടാവുകയാണ് വേണ്ടത്. അവിടുത്തെ ലൈസൻസും ഉണ്ടെങ്കിൽ മാത്രമേ ഒരു ഫുഡ് ഹാൻഡ്‌ലർ ആയിട്ട് മാറൂ. കാരണം അവരുെട ഒക്കെ ഒരു ഉത്തരവാദിത്തമാണ്. അവിടുത്തെ ഒരു ക്ലീനിങ് ബോയി ആകട്ടെ ഒരു ജനറൽ മാനേജർ ആകട്ടെ ആ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് ഭക്ഷണം ഉണ്ടാക്കാനുള്ള പൊതുവായ ഏറ്റവും ബേസിക് ആയിട്ടുള്ള ഒരു നോളജ് അറിഞ്ഞിരിക്കുക എന്ന സമ്പ്രദായം കേരളത്തിൽ വളരെ അത്യാവശ്യമാണ്. ഇങ്ങനെയൊക്കെയുള്ള നിയമനിർമാണങ്ങൾ വരികയും വേണം. 

 

ഇതൊരു ചെയിനാണ് ആ ചെയിന്‍ ഒരിടത്തെങ്കിലും ബ്രേക്ക് ആയാൽ ഒരു ഫൈനൽ പ്രോഡക്റ്റിൽ ഇംപാക്റ്റ് ഉണ്ടാക്കും. അത് ഭക്ഷ്യം ആദ്യം എത്തുന്ന ഒരു ഫാമിൽ കണ്ടാമിനേറ്റഡ് ആയിട്ടുള്ള ഒരു മീറ്റ് എത്തുന്നു. അതറിയാത്ത ഒരാൾ വാങ്ങുന്നു. അത് കട്ട് ചെയ്യുന്ന ആൾക്കറിയില്ല. ഇത് കണ്ടാമിനേറ്റത് ആയിട്ടുള്ള മീറ്റാണെന്ന് അല്ലെങ്കിൽ അത് ചത്ത കോഴിയാണെന്നോ രോഗം ബാധിച്ചതാണെന്നോ അല്ലെങ്കിൽ ശരിയായി തീറ്റ കിട്ടാത്തതോ ശരിയായ രീതിയിൽ സംരക്ഷിക്കപ്പെടാത്തതാണോ വൃത്തിഹീനമായ  അന്തരീക്ഷത്തിൽ വളർന്ന ഒരു പക്ഷിയെ നമ്മൾ കൊണ്ടു വരുന്നു അല്ലെങ്കിൽ വേറൊരു വൃത്തിയുള്ള സ്ഥലത്ത് സൂക്ഷിച്ചിരുന്ന സംഭവം വേറൊരിടത്ത് കൊണ്ടു ചെന്ന് കണ്ടാമിനേറ്റഡ് ആയി വീണ്ടും ഈ പ്രൊഡക്ട് എത്തും. അതല്ലെങ്കിൽ ഈ രണ്ടു ഭാഗവും കൃത്യമായതിനു ശേഷം കടയിൽ എത്തിയതിനു ശേഷം അവിടെ അത് സൂക്ഷിക്കാനുള്ള സൗകര്യമില്ലാതെ നോർമൽ ടെമ്പറേച്ചറിൽ ഇതു വയ്ക്കുന്നു. ഇതൊരു ചെയിനാണ്. എല്ലാ ചെയിനിലും ഈ നിയമങ്ങൾ എത്തപ്പെടുകയും എല്ലാവരിലേക്കും എത്തപ്പെട്ടു കഴിഞ്ഞാൽ ഭക്ഷ്യസുരക്ഷയുടെ പ്രശ്നങ്ങൾ മാറും. കാരണം നേരത്തെ പറഞ്ഞതു പോലെ പേഴ്സണൽ ഹൈജീനിക് നമ്മള്‍ മുടിയിൽ പിടിക്കും മൂക്കിൽ കൈയിടും ചെവിയിൽ പിടിക്കും അത് മനുഷ്യസഹജമാണ് ഇതൊക്കെ ചെയ്യുന്നവർ അതിനു ശേഷം ഭക്ഷണം എടുത്ത് ഉപയോഗിച്ചാൽ അവരുടെ കയ്യിലും ഈ അഴുക്കൊക്കെ കാണും. 

 

കോവിഡ് കാലത്ത് നമ്മൾ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നു. ഇത് പണ്ടു മുതലേ ഉള്ള നിയമമാണ്. ഏതൊരു കിച്ചനിലും എപ്പോഴും ഹാൻഡ് വാഷ് ചെയ്യുക ഇങ്ങനെയൊക്കയുള്ള നിയമങ്ങൾ പണ്ടു മുതലേ ഉള്ളതാണ്. കോവിഡ് വന്നു കഴിഞ്ഞാണ് നമ്മൾ കൈ കഴുകുന്നതിനെക്കുറിച്ചും സാനിറ്റൈസർ ഉപയോഗിക്കുന്നതിനെക്കുന്നതുമൊക്കെ ആ രീതിയിലുള്ളൊരു ശരിയായ വ്യക്തി ശുചിത്വം ഭക്ഷണം ഉണ്ടാക്കുന്ന എല്ലാവരിലും വേണം. കാരണം ഷിഗല്ല, സാൽമൊണല്ല, ഇ– കോളി ഇങ്ങനെയൊക്കെയുള്ള പല അണുക്കളുടെ കാര്യങ്ങളും നമ്മൾ കേട്ടിട്ടുണ്ട്. ഇവയൊക്കെ മനുഷ്യരുടെ ശരീരത്തിലും ഉള്ളതാണ്. 

 

ഇത് ഈസിയായിട്ട് പകർന്നു പോകുകയും പല ഇമ്യൂണിറ്റി ഉള്ളവരിലേക്കും ഇത് എത്തപ്പെടാതെ ഇരിക്കുകയും അല്ലെങ്കിൽ വളരെ സ്ലോ പോയിസൺ ആയിട്ട് ഇരിക്കുകയും ഒരുപാട് നാളുകൾ കഴിഞ്ഞ് വീണ്ടും ഒരു അസുഖം വരികയും ചിലർക്കത് വളരെ പെട്ടെന്ന് ഇമ്മീഡിയേറ്റ് ആയിട്ട് അത് വരികയും ചെയ്യുന്നു. അങ്ങനെ ഒരു സംഭവം ആയിരിക്കാം ഈ കുട്ടിയുടെ കാര്യത്തിലും സംഭവിച്ചത്. അങ്ങനെ ഒരു അപകടം മുമ്പിൽ പതിയിരുപ്പുണ്ട്. ഒരു സമൂഹം എന്ന നിലയിൽ എല്ലാ മനുഷ്യരുടെയും ഉത്തരവാദിത്തമാണ് ഭക്ഷ്യസുരക്ഷ എന്നത്. ഫുഡ് സേഫ്റ്റി ഓഫിസർമാരുടെ മാത്രമല്ല. അത് കഴിക്കാൻ വരുന്നവരുടെ ഉത്തരവാദിത്തമാണ് മികച്ച ഒരു ഭക്ഷണം മാത്രം തെരഞ്ഞെടുക്കുക. 

 

മറ്റു രാജ്യങ്ങളിലൊക്കെ ഭക്ഷ്യസുരക്ഷയ്ക്ക് ഒരു സ്റ്റാർ കൊടുക്കും. അഞ്ചു സ്റ്റാർ ആണ് കൊടുക്കുന്നത്. അത് ‍‍ഡിസ്പ്ലേ ചെയ്ത് റസ്റ്റൊറന്റിന്റെ ഏറ്റവും ഫ്രണ്ടിൽ രേഖപ്പെടുത്തും. ഒരു പബ്ലിക് ഡൊെമയിനിൽ അവരുടെ ഭക്ഷ്യ സുരക്ഷ വെബ്സൈറ്റിൽ അതാതു മുനിസിപ്പാലിറ്റിയിലുള്ള എല്ലാ ഭക്ഷണ ശാലകളുടെയും ഭക്ഷ്യ സുരക്ഷാ ഫുഡ് റേറ്റിംഗ് ഉണ്ടാകും. ഒന്നു മുതൽ അഞ്ചുവരെയാണ് സ്റ്റാർ കൊടുക്കുന്നത്. അത് മൂന്നിൽ താഴെയാണെങ്കിൽ ഭക്ഷ്യയോഗ്യമല്ല. അത് നിങ്ങളുടെ ചോയിസ് ആണ്.

 

English Summary : Chef Talk with Celebrity chef Suresh Pillai on Food Safety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com