കൊതിപ്പിക്കും രുചിയിൽ തയാറാക്കാവുന്ന മട്ടൺ വിഭവം. മട്ടൺ വാങ്ങിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ സ്വാദിഷ്ടമായി പാകപ്പെടുത്തി എടുക്കാം.
ചേരുവകൾ
- എല്ലോടു കൂടിയ മട്ടൺ – 500 ഗ്രാം
- സവാള – 2 എണ്ണം ഇടത്തരം വലിപ്പമുള്ളത്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 1/2 ടീസ്പൂൺ
ബുണ മസാല തയാറാക്കാനുള്ള ചേരുവകൾ
- മല്ലി(മുഴുവനോടെ) – 4 ടീസ്പൂൺ
- ജീരകം – 2 ടീസ്പൂൺ
- ബേ ലീഫ് – 1 എണ്ണം
- പട്ട – 2 ചെറിയ കഷണം
- ഗ്രാമ്പൂ – 4 എണ്ണം
- കറുത്ത ഏലയ്ക്ക – 2 എണ്ണം
- പച്ച ഏലയ്ക്ക – 4 എണ്ണം
- ഉണക്കിയ കുരുമുളക് – 25 എണ്ണം
- മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
- പച്ചമുളക് – 2 എണ്ണം
- തൈര് / യോഗർട്ട് – 3 ടേബിൾ സ്പൂൺ
- കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ
- ഉപ്പ് – 1 ടീസ്പൂൺ
- റിഫൈൻഡ് ഓയിൽ – 3 ടേബിൾ സ്പൂൺ
- മല്ലിയില അരിഞ്ഞത് – 2 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
മല്ലി, ജീരകം, ബേ ലീഫ്, പട്ട, ഗ്രാമ്പൂ, കറുത്ത ഏലക്ക, പച്ച ഏലക്ക, ഉണക്കിയ കുരുമുളക് എന്നിവ ചൂടാക്കി മിക്സിയിൽ പൊടിച്ച് എടുക്കാം.
കഴുകി വൃത്തിയാക്കിയ മട്ടണ്‍, ഇഞ്ചി വെളുത്തുളളി പേസ്റ്റ്, സവാള, മുളകുപൊടി, മഞ്ഞൾപ്പൊടി, പച്ചമുളക് ഇതെല്ലാം കൂടി ഒരു പ്രഷർ കുക്കറിൽ 5 വിസിൽ വരെ വേവിക്കുക. ഇതിലേക്കു തൈരും നേരത്തെ പൊടിച്ചു വച്ച മസാലയും മല്ലിയിലയും കശുവണ്ടിപ്പരിപ്പ് അരച്ചതും ചേർത്തു വിളമ്പാം.
Content Summary : Enjoy your meal with Mutton Bhuna Gosht or Dry Mutton.