വിസ്മയിപ്പിക്കും രുചിയിൽ ലബനീസ് ഹെർബൽ ടീ

HIGHLIGHTS
  • സവിശേഷ രുചിയിൽ ലബനീസ് ഹെർബൽ ടീ, ലോകപ്രസിദ്ധ രുചി
lebanese-herbal-tea
Lebanese herbal tea. Image Credit : Justin Jose
SHARE

ലബനീസ് രുചികൾ ലോക പ്രസിദ്ധമാണ്. പല അറേബ്യൻ വിഭവങ്ങൾക്കും ലബനീസ് സ്വാധീനമുണ്ട്. ഹെർബുകളും ഫ്രഷ് സുഗന്ധക്കൂട്ടുകളുമാണ് മെഡിറ്ററേനിയൻ ലബനീസ് രുചിയുടെ സവിശേഷത. ലബനീസ്  ടീ, വൈറ്റ് കോഫി എന്നും അറിയപ്പെടുന്നു, ലബനനിലെ ഒരു ജനപ്രിയ സോഷ്യൽ ഡ്രിങ്കാണിത്. അതിഥികളെ സ്വാഗതം ചെയ്യുമ്പോൾ അല്ലെങ്കിൽ ഭക്ഷണത്തിനു ശേഷം ചൂടോടെ വിളമ്പുന്നു. മധുരം ആവശ്യമെങ്കിൽ തേൻ ചേർത്തു കുടിക്കാം. ലബനനിലും മിഡിൽ ഈസ്റ്റ് മേഖലയിലും ഈ ചായ രുചി ഏറെ പ്രസിദ്ധമാണ്.  ലബനീസ് ഹെർബൽ ടീ എന്നും (Zhourat–Lebanese Herbal Tea) ഇത് അറിയപ്പെടുന്നു. തുടക്കത്തിൽ സമ്പന്നർക്കും വരേണ്യവർഗത്തിനും ഒരു ആഡംബരത്തിന്റെ പ്രതികമായിരുന്നു ഈ ചായ. കാലം മാറി ചായ കൂടുതൽ സുലഭവും താങ്ങാവുന്ന വിലയിലും ലഭ്യമായപ്പോൾ ഒരു സാധാരണ പാനീയമായി മാറി.

മെലിസ ഹെർബ്, ലെമൺ വെർബീന, റോസ് ബഡ്, കമമൈൽ, ലിൻഡൻ, പെരുംജീരകം, തക്കോലം, ചതകുപ്പ തുടങ്ങിയ ചേരുവകൾ ഉണക്കിയെടുത്താണ് ചായക്കൂട്ട് തയാറാക്കുന്നത്. ദഹന പ്രവർത്തനങ്ങളെ സഹായിക്കുന്നതു പോലെ തന്നെ കരളിന്റെ പ്രവർത്തനങ്ങൾക്കും നല്ലതെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു.

ലബനീസ് ചായ ഗ്രീൻ ടീ ഇലകൾ ഉപയോഗിച്ചും തയാറാക്കാം,ബ്ലാക്ക് ടീയും ഉപയോഗിക്കാം. മിഡിൽ ഈസ്റ്റേൺ പാചകരീതിയിലെ ഒരു ജനപ്രിയ ഘടകമായ ഓറഞ്ച് ബ്ലോസം വെള്ളം ചേർക്കുന്നത് ഓപ്ഷണൽ ആണ്, ഇത് ചായയ്ക്ക് സവിശേഷമായ ഒരു രുചി നൽകുന്നു. ലബനനിൽ, ചായ പലപ്പോഴും ഹാൻഡിലുകളില്ലാതെ ചെറിയ ഗ്ലാസ് കപ്പുകളിൽ വിളമ്പുന്നു, സാധാരണയായി ചായയ്ക്കൊപ്പം മധുരപലഹാരങ്ങളോ ഉണക്ക പഴങ്ങളോ ആണ് വിളമ്പുന്നത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്നുള്ള കൂട്ടായ്മയിൽ സവിശേഷ പാനിയമാണിത്.

ഷാമിന്റെ പൂക്കൾ

ഷൗറത്ത് ഷാമിയ എന്നാൽ ഷാമിന്റെ പൂക്കൾ എന്നാണ് അർത്ഥം. ലബനീസ് ചായക്കൂട്ടിലെ പ്രധാന ഘടകവും ഇതു തന്നെ. മെഡിറ്ററേനിയനിലെ ലെവന്റ് പ്രദേശത്ത് നിന്നും ലഭിക്കുന്ന ഔഷധസസ്യങ്ങളുടെയും ഉണങ്ങിയ പൂക്കളുടെയും മിശ്രിതമാണ് ഈ ചായ തയാറാക്കാൻ ചേർക്കുന്നത്. ഇത് ചൂടുവെള്ളത്തിൽ കലർത്തി ചായ ഉണ്ടാക്കുന്നു. ഡമാസ്കസിലെയും അതിന്റെ അടുത്തും ഔഷധസസ്യങ്ങളുടെയും ഉണങ്ങിയ പൂക്കളും വിൽപനയ്ക്കുണ്ട്. സൂപ്പർ മാർക്കറ്റുകളിലും ഓൺലൈനിലും ലബനീസ് ഹെർബൽസ് ലഭ്യമാണ്. കാണാൻ ഗ്രീൻ ടീ മിശ്രിതം പോലെ, ഉണങ്ങിയ പൂക്കളും ഇലകളും ചേർന്നുള്ള ഗംഭീര സുഗന്ധം.

ലബനീസ് ചായ തയാറാക്കാൻ

  • 2 കപ്പ് വെള്ളം
  • ലബനീസ് ചായക്കൂട്ട് – 1 ടേബിൾസ്പൂൺ

(ഹെർബൽസ് ഇല്ലെങ്കിൽ പകരം 1 ടേബിൾസ്പൂൺ  ഗ്രീൻ ടീ ഇലകൾ (പകരം ബ്ലാക്ക് ടീയും ഉപയോഗിക്കാം) 1 ടേബിൾ സ്പൂൺ ഓറഞ്ച് ബ്ലോസം വാട്ടർ (ഓപ്ഷണൽ) പഞ്ചസാര – (ആവശ്യമെങ്കിൽ))

തയാറാക്കുന്ന വിധം

  • ഒരു കെറ്റിലിൽ വെള്ളം തിളപ്പിക്കുക.
  • ചായ ഇലകൾ ചേർത്ത് 2-3 മിനിറ്റ് വയ്ക്കുക.
  • അരിച്ചെടുത്ത് ചായ കപ്പുകളിലേക്ക് ഒഴിക്കുക. ആവശ്യമെങ്കിൽ തേൻ ചേർത്തു കുടിക്കാം. 

Content Summary : This Natural Lebanese Tea blend of aromatic herbs, spices and flowers, used as a traditional herbal drink. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA