ADVERTISEMENT

വേനൽചൂടിനെ അതിജീവിക്കാൻ 2 അടിപൊളി ഹെൽത്തി സമ്മർ ഡ്രിങ്ക്സ് തയാറാക്കുന്നത് എങ്ങനെയെന്നു പരിചയപ്പെടുത്തുകയാണ് പാചക വിദഗ്ധ ലക്ഷ്മി നായർ.

ചേരുവകൾ

  • പച്ച മാങ്ങ – 1 എണ്ണം
  • സാലഡ് കുക്കുമ്പർ– 1 എണ്ണം
  • പച്ചമുളക് – 1 എണ്ണം
  • പുതിനയില
  • പഞ്ചസാര – 1 ടേബിൾസ്പൂൺ
  • ഉപ്പ്
  • ഐസ് വാട്ടർ
  • ഐസ് ക്യൂബ്സ്

തയാറാക്കുന്ന വിധം വിഡിയോ കാണാം

അധികം പുളിയില്ലാത്ത പച്ചമാങ്ങയും സലാഡ് വെള്ളരിയും (പച്ചമാങ്ങയും സലാഡ് വെള്ളരിയും തൊലി കളഞ്ഞശേഷം എടുക്കുക) ഒരു പച്ചമുളകും കുറച്ച് പുതിനയിലയും എടുക്കുക. മാങ്ങയും വെള്ളരിയ്ക്കയും പച്ചമുളകും ചെറുതായി അരിഞ്ഞശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ആദ്യം മാങ്ങ, വെള്ളരിയ്ക്ക, പുതിനയില, പച്ചമുളക്, ഒരു േടബിൾ സ്പൂൺ പഞ്ചസാര, കുറച്ച് ഉപ്പ് എന്നിവ ഇട്ടശേഷം അഞ്ചോ ആറോ കപ്പ് ഐസ് വാട്ടറും കൂടി ഇതിലേക്കൊഴിച്ച് ഒന്നു ബ്ലെൻഡ് ചെയ്തെടുക്കുക. മാംഗോ കുക്കുമ്പർ ഹെൽതി സമ്മർ ഡ്രിങ്ക് റെഡി. ഇനി ഇത് ഒരു ഗ്ലാസിലേക്കൊഴിച്ച് കുറച്ച് ഐസ് ക്യൂബുകൾ കൂടി ഇട്ട് സേർവ് ചെയ്യാം. 

ആപ്പിൾ ഫ്രിസ് ചേരുവകൾ

  • ആപ്പിൾ – 1 വലിയ ആപ്പിളിന്റെ പകുതി
  • സോഡാ വെള്ളം – 500 മില്ലി

തയാറാക്കുന്ന വിധം

ഒരു വലിയ ആപ്പിളിന്റെ പകുതി എടുത്തു ചെറിയ കഷണങ്ങളാക്കി മുറിക്കുക. ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ഇതിലേക്ക് 500 മില്ലി സോഡാവെള്ളവും (സോഡായ്ക്കു പകരം സ്പ്രൈറ്റ് ഉപയോഗിക്കാം) കൂടി ഒഴിച്ച് ഒന്ന് അടിച്ചെടുക്കുക. ആപ്പിൾ ഫ്രിസ് റെഡി. ഇത് ഒരു ഗ്ലാസിലേക്ക് ഒഴിച്ച് ഐസ് ക്യൂബുകൾ കൂടി ഇട്ട് വിളമ്പാം. ആവശ്യമെങ്കിൽ ഇതിലേക്ക് അൽപം നാരങ്ങാനീരും ഒന്നോ രണ്ടോ േടബിൾ സ്പൂൺ പഞ്ചസാരയോ/ ഒന്നര ടേബിൾ സ്പൂൺ തേനോ ചേർക്കാം.

Content Summary : Green mango slush and apple frizz, healthy summer drinks.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com