ചിക്കൻ ഫ്രൈ ഈ രീതിയിൽ തയാറാക്കിയാൽ ചോറിനും ചപ്പാത്തിയ്ക്കും പൊറോട്ടയ്ക്കും രുചി പകരാൻ വേറൊന്നു വേണ്ട.
ചേരുവകൾ
- ചിക്കൻ – 500 ഗ്രാം
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
- കാശ്മീരി മുളകുപൊടി – 1/2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- ഗരം മസാല – 1/2 ടീസ്പൂൺ
- പെരുംജീരകം പൊടിച്ചത് – 1/2 ടീസ്പൂൺ
- ജീരകപ്പൊടി – 1/2 ടീസ്പൂൺ
- മല്ലിപ്പൊടി – 1/2 ടീസ്പൂൺ
- കുരുമുളകു പൊടി – 1/2 ടീസ്പൂൺ
- ഉപ്പ് – പാകത്തിന്
- കടുക് എണ്ണ – 100 മില്ലിലിറ്റർ
- കറിവേപ്പില അരിഞ്ഞത് – 1 ടീസ്പൂൺ
- തൈര് – 3 ടേബിൾസ്പൂൺ
- വറുത്ത ഉള്ളി – 20 ഗ്രാം
- മല്ലിയില അരിഞ്ഞത് – 10 ഗ്രാം
തയാറാക്കുന്ന വിധം വിഡിയോ കാണാം
1) എല്ലാ മസാലകളും ചേർത്തു ചിക്കൻ മാരിനേറ്റ് ചെയ്തു 1 മണിക്കൂർ വയ്ക്കുക.
2) ഒരു ഫ്രൈയിങ് പാനിൽ കടുകെണ്ണ ചൂടാക്കി 10 മിനിറ്റു വരെ ഇടത്തരം ചൂടിൽ ചിക്കൻ ഫ്രൈ ചെയ്യുക.
3) അരിഞ്ഞ കറിവേപ്പില, തൈര്, വറുത്ത ഉള്ളി, അരിഞ്ഞ മല്ലിയില എന്നിവ ചേർക്കുക.
4) നന്നായി ഇളക്കി ചൂടോടെ വിളമ്പാം.
Content Summary : Hyderabadi chicken fry is a popular dish from the Indian state of Telangana.