ADVERTISEMENT

വെജിറ്റേറിയൻ പ്രേമികളുടെ ഇഷ്ട വിഭവമാണ് പനീർ. ചപ്പാത്തിയ്ക്ക് ബെസ്റ്റ് കോമ്പിനേഷനാണ് പനീർ ബട്ടർ മസാലയടക്കമുള്ള വിഭവങ്ങൾ. വ്യത്യസ്ത രുചിയിൽ പനീർ തയാറാക്കിയാലോ? പനീർ മംഗോ കറിയുടെ റെസിപ്പിയാണ് ഷെഫ് അരുൺ വിജയൻ പങ്കുവയ്ക്കുന്നത്. എങ്ങനെയെന്ന് നോക്കാം. 

 

ചേരുവകൾ 

 

പനീർ–  250 ഗ്രാം 

വെളിച്ചെണ്ണ– ഫ്രൈ ചെയ്യാൻ ആവിശ്യത്തിന് 

ഇഞ്ചി– 10 ഗ്രാം 

വെളുത്തുള്ളി– 10 ഗ്രാം 

പച്ചമുളക്–  15 ഗ്രാം 

തക്കാളി– 15 ഗ്രാം 

സവാള– 15 ഗ്രാം 

ഉപ്പ്– ആവിശ്യത്തിന് 

മഞ്ഞൾപൊടി– 5 ഗ്രാം 

ചെറുഉള്ളി– 10ഗ്രാം 

മല്ലിപൊടി– 5 ഗ്രാം 

മുളകുപൊടി– 3 ഗ്രാം 

പച്ചമാങ്ങാ– 150 ഗ്രാം 

തേങ്ങ പാൽ– 100 മില്ലി( കട്ടിഉള്ളത് )

കടുക് –4 ഗ്രാം 

വറ്റൽ മുളക്–  4 എണ്ണം 

കറിവേപ്പില–  3 ഗ്രാം 

പാചകരീതി

 

1)നീളത്തിൽ കട്ട് ചെയ്ത പനീർ എണ്ണയിൽ വറുക്കുക

2)ഒരു പാനിൽ എണ്ണ ചൂടാക്കി അതിൽ വെളഉത്തുള്ളി, ഇഞ്ചി, ഉള്ളി എന്നിവ വഴറ്റുക

3)തക്കാളിയും എല്ലാ മസാലപ്പൊടികളും ചേർത്ത് ചെറുതീയിൽ വഴറ്റുക, കുറച്ച് വെള്ളം ചേർത്ത് തിളപ്പിക്കുക, പച്ചമാങ്ങയും വറുത്ത പനീറും ചേർത്ത് തിളപ്പിക്കുക.

4)തേങ്ങ പാൽ ഒഴിച്ച് ഇളക്കി തീ കെടുത്തുക 

5)വേറെ ഒരു ചെറിയ പാനിൽ വെളിച്ചെണ്ണ ചുടാക്കി കടുക് പൊട്ടിച്ച് വറ്റൽ മുളകും ചെറുഉള്ളി ഇട്ട് നന്നായി ചുടാക്കി പച്ചമുളകും കറിവേപ്പിലയും ഇട്ട് ഇളക്കി കറിയിൽ ഒഴിച്ച് നന്നായി മിക്സ്‌ ചെയുക

English Summary: Paneer Mango Curry

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com