ADVERTISEMENT

ലോകത്ത് ഏറ്റവും മികച്ച ഡെസേര്‍ട്ടുകള്‍ കിട്ടുന്ന നൂറു സ്ഥലങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യയിലെ പത്തു സ്പോട്ടുകള്‍. ജനപ്രിയ ഫുഡ് ആൻഡ് ട്രാവൽ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് പുറത്തിറക്കിയ 2023-24 ലെ ലിസ്റ്റിലാണ് ഈ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 

ലിസ്ബൺ, ഇസ്തംബൂൾ, വിയന്ന എന്നിവിടങ്ങളിലെ സ്ഥാപനങ്ങളാണ് ഈ ലിസ്റ്റില്‍ ഒന്നാമത്. പൂണെയിലെ കയാനി ബേക്കറി (18-ാം സ്ഥാനം), കൊൽക്കത്തയിലെ കെസി ദാസ് (25-ാം സ്ഥാനം), കൊൽക്കത്തയിലെ ഫ്ലൂറിസ് (26-ാം സ്ഥാനം), ഹൈദരാബാദിലെ കറാച്ചി ബേക്കറി (29), കൊല്‍ക്കത്തയിലെ ബി ആന്‍ഡ്‌ ആര്‍ മുള്ളിക്ക്(37-ാം സ്ഥാനം), മുംബൈയിലെ കെ രുസ്തം ആന്‍ഡ്‌ കോ(49-ാം സ്ഥാനം) എന്നിവർ മികച്ച 50-ൽ ഇടംപിടിച്ചിട്ടുണ്ട്.

sweets-jalebi
Image Credit: Kabir Singh/Istock

ഇവ മാത്രമല്ല, ന്യൂഡൽഹിയിലെ കുരേമല്‍സ് കുൽഫി 67-ാം സ്ഥാനവും ലഖ്‌നൗവിലെ പ്രകാശ് കുൽഫി 77-ാം സ്ഥാനവും പൂണെയിലെ ചിതാലെ ബന്ധു 85-ാം സ്ഥാനവും ന്യൂഡൽഹിയിലെ ജലേബി വാല 93-ാം സ്ഥാനവും നേടി.

ഈ ഓരോ സ്ഥാപനങ്ങളിലെയും പേരിനൊപ്പം അവിടുത്തെ ഏറ്റവും പ്രശസ്തമായ വിഭവത്തിന്‍റെ പേരും  ടേസ്റ്റ് അറ്റ്‌ലസ് നല്‍കിയിട്ടുണ്ട്. അവ താഴെപ്പറയുന്നവയാണ്.

കെസി ദാസ് - രസഗുള
ഫ്ലൂറിസ് - റം ബോള്‍സ്
കയാനി ബേക്കറി - മാവ കേക്ക്
കറാച്ചി ബേക്കറി - ഫ്രൂട്ട് ബിസ്ക്കറ്റ്സ്
ബി ആന്‍ഡ്‌ ആര്‍ മുള്ളിക്ക് - സന്ദേശ്
കെ രുസ്തം ആന്‍ഡ്‌ കോ - ഐസ്ക്രീം സാന്‍ഡ്വിച്ച്
കുരേമല്‍സ് കുൽഫി - കുൽഫി
പ്രകാശ് കുൽഫി - കുൽഫി ഫലൂദ
ചിതാലെ ബന്ധു - ബകാര്‍വാഡി
ജലേബി വാല - ജിലേബി

ഇതിന് മുൻപ്, ലോകത്തിലെ ഏറ്റവും ഐതിഹാസികമായ 100 റസ്റ്ററന്റുകളുടെ പട്ടികയും ടേസ്റ്റ് അറ്റ്‌ലസ് പങ്കിട്ടിരുന്നു. 6 ഇന്ത്യൻ റസ്റ്ററന്റുകൾ അതിൽ ഉള്‍പ്പെട്ടു. കോഴിക്കോട്ടെ പാരഗണും ലഖ്‌നൗവിലെ തുണ്ടേ കബാബിയും കൊൽക്കത്തയിലെ പീറ്റർ ക്യാറ്റും ആദ്യ 10 ൽ ഇടംനേടി.

2023-24 ലെ ടേസ്റ്റ് അറ്റ്‌ലസ് അവാർഡുകൾ ഇന്ത്യൻ പാചകരീതിയെ മറ്റ് രീതികളിലും അംഗീകരിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച 100 വിഭവങ്ങളിൽ ബട്ടർ ഗാർലിക് നാൻ 7-ാം സ്ഥാനത്തെത്തി, ടിക്കയും തന്തൂരിയും യഥാക്രമം 47-ഉം 48-ഉം സ്ഥാനത്താണ്. ലോകമെമ്പാടുമുള്ള ഭക്ഷണ നഗരങ്ങളിലും നിരവധി ഇന്ത്യൻ സ്ഥലങ്ങള്‍ ഉള്‍പ്പെട്ടു .

English Summary:

10 Indian Spots Among 100 Most Legendary Dessert Places In The World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com