ADVERTISEMENT

ഇറച്ചിക്കറി തോറ്റുപോകുന്ന ഒരു പച്ചക്കറി വിഭവം. എനിക്ക് ഏറ്റവും പ്രിയപ്പെട്ട സോയാബീൻ റോസ്റ്റ്. അമ്മ സസ്യേതര ആഹാരം കഴിക്കാത്തതിനാൽ വീട്ടിൽ ഇറച്ചിയും മീനും പാകം ചെയ്യുക പതിവില്ല. എന്നാൽ അതേ രുചിയിൽ പച്ചക്കറിയുപയോഗിച്ച് വിഭവങ്ങൾ ഒരുക്കുന്നതിൽ അമ്മ മിടുമിടുക്കിയാണ്. പച്ചക്കറികൾ നോൺവെജ് വേഷത്തിലെത്തിയതാണെന്നു രുചിയിലും രൂപത്തിലും തോന്നുകയേയില്ല. വഴുതനങ്ങ വറുത്തതും സോയാബീൻ റോസ്റ്റുമാണ് അമ്മയുടെ മാസ്റ്റർപീസുകൾ. തീൻമേശയിൽ പക്ഷേ, എന്റെ കൺട്രോൾ കളയുന്നത് സോയാബീൻ റോസ്റ്റ് തന്നെ. 

 ചേരുവകൾ
സോയാബീൻ വലിയ ബോൾ 100 ഗ്രാം (തിളച്ച വെള്ളത്തിൽ 5 മിനിറ്റ് മുക്കി വയ്ക്കുക. നന്നായി പിഴിഞ്ഞ് രണ്ടുമൂന്നു തവണ വെള്ളത്തിൽ വീണ്ടും കഴുകി നാലായി കീറി തയാറാക്കി വയ്ക്കണം).
3 സവാള നീളത്തിൽ അരിഞ്ഞത്.
10 അല്ലി വെളുത്തുള്ളി.
ചെറിയ കഷണം ഇഞ്ചി.
ഒരു തക്കാളി.
ഒരു ടേബിൾ സ്പൂൺ ഗരം മസാലപ്പൊടി.
ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി.
അര ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി.
ഒരു ടേബിൾ സ്പൂൺ മുളകുപൊടി.
വെളിച്ചെണ്ണ.
ഉപ്പ് - ആവശ്യത്തിന്.

പാനിൽ വെളിച്ചെണ്ണ ചൂടാക്കി സവാള ചെറു തീയിൽ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു വഴറ്റുക. വെളുത്തുള്ളി, ഇഞ്ചി എന്നിവ പേസ്റ്റ് രൂപത്തിലാക്കിയത‌ു വഴറ്റിയതിലേക്ക് ഇട്ട് വീണ്ടും ചെറുതീയിൽ നന്നായി വഴറ്റണം. ഒരുവിധം മൂത്തുവരുമ്പോൾ ഇതിലേക്ക് തക്കാളി കഷണങ്ങളും ഇടുക. ഇതും നന്നായി മൂത്ത് കഴിയുമ്പോൾ, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരംമസാലപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് മറ്റൊരു പാത്രത്തിൽ എണ്ണയില്ലാതെ ചൂടാക്കി വഴറ്റിയതിലേക്ക് ഇടുക. എല്ലാം കൂടി വെളിച്ചെണ്ണ തെളിയും വരെ വീണ്ടും വഴറ്റിയ ശേഷം അതിലേക്ക് ബോൾ ഇടണം. ബോളിൽ അരപ്പു നന്നായി പിടിക്കുന്നതിന്, ഇളക്കി സമയമെടുത്ത് വേവിക്കുക. അവസാനം തേങ്ങാപ്പാലോ, തിളപ്പിച്ചാറ്റിയ വെള്ളമോ ഒഴിച്ച് വറ്റിച്ച് കുറുക്കി റോസ്റ്റ് ആക്കാം.

തയാറാക്കിയത് : ശ്രീപ്രസാദ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com