sections
MORE

ദീജയ്ക്കൊരു സ്വപ്നക്കൂട് വേണം; അച്ചാറിനൊപ്പം അഭ്യർഥനയുമായി കുറിപ്പ്

deeja-help
SHARE

മായമില്ലാതെ അച്ചാറുണ്ടാക്കുന്ന ദീജയ്ക്കൊരു സ്വപ്നമുണ്ട്, ഒരു കൊച്ചുവീട്. രണ്ടുമുറികളും വലിയ ബാത്റൂമും പിന്നെ ദീജയുടെ സ്വപ്നങ്ങൾ പൂക്കുന്ന അടുക്കളയുമുള്ള വീട്. ഭിന്നശേഷിക്കാരിയായ ദീജയുടെ ജീവിതം വീൽചെയറിലാണ്. വീൽചെയർ കയറാൻ പാകത്തിന് വലുപ്പമുള്ള ഒരു ശുചിമുറിയാണ് ഇവരുടെ ആവശ്യം. അതിനായി അച്ചാർ ഉണ്ടാക്കി വിൽപന നടത്തി പണം സ്വരൂപിക്കുകയാണ് ദീജ. ഇപ്പോൾ താമസിക്കുന്ന വീട് ബാങ്കിൽ പണയത്തിലാണ്. അച്ചാർ വിറ്റ് കിട്ടുന്ന പണം സ്വരുകൂട്ടിവേണം ബാങ്കിലെ തുകയും അടയ്ക്കാൻ. തന്റെ സ്വപ്നങ്ങൾ പറഞ്ഞുകൊണ്ട് ദീജ എഴുതിയ പോസ്റ്റ് നിരവധിപ്പേരാണ് പങ്കുവെച്ചിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ:

അതേ, ഒരാഗ്രഹം ഉണ്ടായിരുന്നു,,

പറയട്ടേ,, എനിക്കേ ഒരു കൊച്ചുവീട് വയ്ക്കണം,, ഇപ്പോൾ ഉണ്ടായിരിക്കുന്നതല്ല അതു ബാങ്കിലാണ്, 3ലക്ഷം രൂപ കൊടുത്താൽ തിരിച്ചു കിട്ടും

അതിനുള്ള ശ്രമം തന്നെയാണ് ഈ #നൈമിത്ര

പക്ഷേ അതുകഴിഞ്ഞു എനിക്കൊരു വീട് വേണം ചെറുതുമതി,,

ഒരുകിളിക്കൂട് പോലെ നിറയേ പച്ചപ്പിൽ ഒരുവീട്,,

അകത്തു രണ്ടുമുറിയും വല്യ ബാത്റൂമും വേണം പിന്നെയാണ് എന്റെ സ്വപ്നം പൂക്കുന്നിടം, എവിടാ?

#അടുക്കള ന്നിട്ട് എന്നും ഞാൻ മരിച്ചു പോകും വരേയും നിക്ക് അച്ചാറുണ്ടാക്കണം,, ദേ ങ്ങനെ..

ആ ആഗ്രഹം സഫലീകരിക്കണം എങ്കിൽ

#Nymitra വിപണിയിൽ എത്തണം

വിഷമില്ലാത്ത, കലർപ്പില്ലാത്ത എന്റെ, ഞങ്ങളുടെ നൈമിത്ര,,

എനിക്കു നടക്കാൻ സാധിക്കാത്ത കാലുകളായി Naushad Khan ഇക്കയുടെ കാലുകൾ ഓടുന്നുണ്ട്,,

ഒത്തിരി ഒത്തിരി സ്നേഹം.

ന്റെ നിഴലായി സഹോദരിയുണ്ട്, അമ്മയുണ്ട്...

ഞാനിതു നിങ്ങളോട് പറഞ്ഞത് പോസ്റ്റ് ഷെയർ ചെയ്യണം

എനിക്കു

ആ സ്വപ്നം നിറവേറി, നൈമിത്ര ഓരോ അടുക്കളയിലും നിറസാന്നിധ്യമാവാൻ,,

കൂടെ നിൽക്കാൻ എല്ലാരും ല്ലേ,,

ഞാൻ ആഗ്രഹിക്കുന്നു,പ്രതീക്ഷിക്കുന്നു, സ്വപ്നം കാണുന്നു...

അമിതമായതല്ല

എന്നാ ഷെയർ ചെയ്യൂ...

പിക്കിൾസ് ഇന്ത്യയിൽ എവിടെയും കൊറിയർ ചെയ്യും കേട്ടോ

ദേ ഇതാണ് നമ്പർ 7902375735വിളിക്കാം, msg ഉം ചെയ്യാം

ഷെയർ ചെയ്യുമ്പോൾ വല്യ ഹോട്ടലുകളിൽ ഏതെങ്കിലും സ്ഥിരം ഓർഡർ കിട്ടിയെങ്കിലോ കാറ്ററിങ് കാരുടെ കൈകളിൽ എത്തിയാലോ,, സാധാരണ വിലകുറഞ്ഞ അച്ചാറിൽ നിന്നും വ്യത്യസ്തമായി മായമില്ലാതെയാണ് ഉണ്ടാക്കുന്നത് സത്യം ട്ടോ

NB : വല്യ ബാത്രൂം ന്താണെന്നോ മ്മക്ക് ഭിന്നശേഷിക്കാർക്ക് വീൽ ചെയർ കേറേണ്ടത് ആയിട്ടാ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA