ADVERTISEMENT

നല്ല പഴുത്ത വരിക്ക ചക്ക കിട്ടിയാൽ ആരെങ്കിലും വിടുമോ? അവതാരകയും പാചക വിദഗ്ധയുമായ ലക്ഷ്മി നായർ യൂട്യൂബിൽ പുതിയൊരു ചക്ക വ്ലോഗ് തുടങ്ങി. ലക്ഷ്മി നായർ വ്ലോഗ്സ് എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. പഴുത്ത ചക്ക വെട്ടുന്ന വിഡിയോയാണ് ആദ്യത്തെ വ്ലോഗിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

ചക്കയുടെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്, മടൽ, ചവിണി, കുരു എല്ലാം ഉപയോഗിക്കാവുന്നതാണ്. ചക്കവിഭവങ്ങൾ തയാറാക്കുന്നതുൾപ്പെടെയുള്ള വിഡിയോകൾ ഉടൻ പ്രതീക്ഷിക്കാമെന്നും ലക്ഷ്മി പറയുന്നു. ചക്ക മുറിച്ച്, ചുള പൊളിച്ചെടുത്ത് കുരുകളഞ്ഞെടുക്കുന്ന വീഡിയോ വ്ലോഗ് വായിൽ വെള്ളം നിറയാതെ കണ്ടു തീർക്കാൻ പറ്റില്ല.

പഴുത്ത ചക്ക മിക്സിയിൽ അരച്ചെടുത്ത് ചക്കഅട തയാറാക്കുന്ന പാചകത്തിലാണ് വിഡിയോ അവസാനിക്കുന്നത്.

ബ്രിട്ടിഷ് പത്രം ‘ദ് ഗാർഡിയൻ’ ചക്കയെ പറയത്തക്ക രുചിയൊന്നുമില്ലാത്ത ഒരു പഴം എന്ന നിലയിൽ അവതരിപ്പിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. മികച്ച പോഷകഗുണമുളള ഭക്ഷണം കഴിക്കാനില്ലാത്തവരാണു ചക്ക തിന്നുന്നതെന്നായിരുന്നു ലേഖനത്തിലെ ഒരു പ്രയോഗം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com