ADVERTISEMENT

പുരാതന കാലത്തെ മെസപ്പൊട്ടോമിയയിലെ ക്രിസ്ത്യാനികളുടെ ഇടയിലാണ് ഇസ്റ്റർ മുട്ടകൾ ആചാരമായി തുടങ്ങിയത്. ഓസ്ട്രേ ദേവത ചത്തുകൊണ്ടിരുന്ന ഒരു പക്ഷിയെ മുയലാക്കി മാറ്റിയത്രെ. ഇവ ഇടുന്ന മുട്ടകളാണത്രെ ഈസ്റ്റർ മുട്ടകൾ. കോഴിയുടെയോ താറാവിന്റെയോ മുട്ട പുഴുങ്ങി, അതിന്റെ തോടിൽ ചായംകൊണ്ടോ വരകൾ കൊണ്ടോ അലങ്കരിച്ച് ആകർഷകമാക്കിയെടുക്കുന്നതാണ് പരമ്പരാഗത രീതി. ബ്രിട്ടനിൽ 15–ാം നൂറ്റാണ്ടു മുതൽ അരിമാവു കൊണ്ടും പഞ്ചസാരകൊണ്ടും ഉണ്ടാക്കിയ മുട്ടകൾ ഈസ്റ്റർ ദിനത്തിലെ പ്രാർഥനയ്ക്കു ശേഷം വിതരണം ചെയ്യുന്ന പതിവുണ്ടായിരുന്നു.

ചോക്കലേറ്റ് ഈസ്റ്റർ ബണ്ണി

കാലം മാറിയതോടെ ഈസ്റ്റർ മുട്ടകൾക്ക് പകരമായി മുയലിന്റെ രൂപത്തിൽ ചോക്കലേറ്റുകളും പ്രചാരത്തിൽ വന്നു. ഈസ്റ്റർ മുട്ടയിടുന്ന മുയലുകൾ നല്ല കുട്ടികൾക്കായി ഇവ ഒളിപ്പിച്ചുവയ്ക്കുമത്രെ. 1700–കളിൽ ജർമൻ കുടിയേറ്റം അമേരിക്കയിലേക്കു കടന്നതോടെ ഈ പാരമ്പര്യം വ്യാപകമായി.

ഈസ്റ്റർ കേക്ക്

ഈസ്റ്റർ കാലത്ത് കേക്കുകൾ അത്ര സജീവമല്ല എന്നു കരുതരുത്. ഈസ്റ്റർ ഫ്രൂട്ട് കേക്കുകൾ പാശ്ചാത്യനാടുകളിൽ വിപണി കീഴടക്കിക്കഴിഞ്ഞു. ടുഡോർ കാലഘട്ടത്തിൽ തുടങ്ങിയ പാരമ്പര്യമാണിത്. ഇംഗ്ലണ്ടിലെ ഹെൻറി രാജാവിനെ അട്ടിമറിച്ച് രാജ്യം കൈക്കലാക്കാനെത്തിയ ലാംബർട്ട് സിംനെലിനോട് രാജാവു ക്ഷമിച്ചു. പക്ഷേ അദ്ദേഹത്തെ കൊട്ടാരത്തിലെ കുശനിയിലേക്കയച്ചു. അദ്ദേഹം കണ്ടുപിടിച്ച കേക്കിന് പിന്നീട് സിംനൽ കേക്ക് എന്നു പേരായി. 1700–കളോടെ ഇത്തരം കേക്കുകൾ ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി.

ഈസ്റ്റർ ഹാം

ഈസ്റ്ററിനോടനുബന്ധിച്ചുള്ള പന്നിയുടെ വിഭവം. ആറാം നൂറ്റാണ്ടിൽ ജർമനിയിൽ തുടക്കമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com