ADVERTISEMENT

മലയാളികളുടെ ഭക്ഷണശീലങ്ങളിലേക്ക് കാപ്സിക്കം കടന്നു വന്നിട്ട് അധികം നാളുകൾ ആയിട്ടില്ല. മറുനാട്ടിൽ നിന്നെത്തി നമ്മുടെ രസമുകുളങ്ങൾ കീഴടക്കിയ പച്ചമുളകിന്റെ കുടുംബക്കാരിയാണ് കാപ്സിക്കം. ചൈനീസ് വിഭവങ്ങളിലെ ഒഴിച്ചു കൂടാനാവാത്ത ചേരുവയാണ് കാപ്സിക്കം. എരിവില്ലാത്ത മുളക് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയപ്പെട്ടതാണ്. കാപ്സിക്കത്തിനകത്ത് മസാല നിറച്ച് സ്റ്റഫ് ചെയ്തെടുക്കുന്ന പല വിഭവങ്ങളും ഇവിടെ സുലഭം. 

ഭക്ഷണ പ്രേമികൾക്കിടയിൽ ഇപ്പോൾ സംസാരവിഷയമായൊരു വിഡിയോ കാപ്സിക്കത്തിന്റെതാണ്. മുറിച്ചെടുത്ത കാപ്സിക്കത്തിനാകത്തുനിന്നും കിട്ടയൊരു നാടൻ വിരയുടെ വിഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയമായത്. ആശങ്ക വേണ്ടെന്നാണ് കമന്റുകൾ സൂചിപ്പിക്കുന്നത്. ഹോഴ്സ് ഹെയർ വോമെന്ന പാരസൈറ്റാണിത്. മനുഷ്യർക്കും മൃഗങ്ങൾക്കും ഇതിനെക്കൊണ്ട് ദോഷമൊന്നും ഇല്ലെന്നാണ് പറയപ്പെടുന്നത്. എന്നിരുന്നാലും കാപ്സിക്കം മേടിച്ച് കണ്ണുമടച്ച് മുറിച്ചിടുമ്പോൾ ഒന്നു ശ്രദ്ധിക്കണേ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com