ADVERTISEMENT

ഷെഫ് സുരേഷ് പിള്ളയും ഭാര്യയും ചേർന്ന് മനോരമ ഒാൺലൈൻ വായനക്കാർക്കായി ഒരുക്കിയ ‘രണ്ടു മണിക്കൂർ ഒാണസദ്യ’ തരംഗമായി. നിരവധി ആളുകളാണ് സുരേഷ് പിള്ളയുടെ വിഡിയോ കണ്ട് അതു പോലെ സദ്യ ഒരുക്കാൻ ശ്രമിച്ചത്. പലരും ഇതിന്റെ വിഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കുകയും ചെയ്തു.  

ഷഫീലാസ് ജിഞ്ചർ കിച്ചനേറ്റ് എന്ന ഫുഡ് വ്ളോഗർ താനൊരുക്കിയ സദ്യയുടെ വിഡിയോ പങ്കു വച്ചു. മൂന്ന് മണിക്കൂറും പത്തുമിനിറ്റും കൊണ്ടാണ് താൻ വിഭവസമൃദ്ധമായ സദ്യ തയാറാക്കിയതെന്നും ഒറ്റയ്ക്കായതിനാലാണ് ഇത്ര സമയമെടുത്തതെന്നും ഷഫീല പറയുന്നു. രണ്ടു പേർ ഉണ്ടെങ്കിൽ സുരേഷ പിള്ള ചെയ്തതു പോലെ രണ്ടു മണിക്കൂറിൽ സദ്യ ഉണ്ടാക്കാമെന്നും ഷഫീല പറയുന്നു. 

കൃത്യമായ പ്ലാനിങ്ങോടു കൂടി ചെയ്താൽ ഈ വിഭവങ്ങളെല്ലാം പെട്ടെന്ന് തയാറാക്കാൻ പറ്റുമെന്നാണ് ഷഫീല പറയുന്നത്. പച്ചക്കറികൾ എല്ലാം തരം തിരിച്ച് ആദ്യം വച്ചു. പയർ ചേരുവകളെല്ലാം  ആദ്യം വേവിക്കാൻ വച്ചതിനു ശേഷമാണ് പച്ചക്കറികൾ അരിഞ്ഞെടുത്തത്. ഓരോ വിഭവത്തിനും വേണ്ടത് പ്രത്യേകം പാത്രങ്ങളിലാക്കി തരം തിരിച്ചു വച്ചു. അങ്ങനെ എല്ലാം വിഡിയോയിൽ കണ്ട പ്ലാനിങ്ങ് പ്രകാരം മാത്രം. 

വിഡിയോയിൽ‌ സുരേഷ് പിള്ള പങ്കു വച്ച ടിപ്സും പലർക്കും ഉപകാരപ്പെട്ടു. വെളുത്തുള്ളി കൂടിയ അവിയൽ, തെക്കൻ കേരളത്തിൽ മാത്രം കണ്ടു വരുന്ന തീയൽ തുടങ്ങിയ വ്യത്യസ്തതകളും പലരും പരീക്ഷിച്ചു നോക്കി. ഫെയ്സ്ബുക്കിൽ മാത്രം 2500 ആളുകൾ ഷെയർ ചെയ്ത വിഡിയോയുടെ താഴെ പലരും തങ്ങളുടെ പരീക്ഷണാനുഭവങ്ങൾ കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com