ADVERTISEMENT

യൂട്യൂബിലെ പ്രിയപ്പെട്ട രുചിയുടെ മുത്തശ്ശൻ ഇനിയില്ല. സൂപ്പർ ഹിറ്റായ ‘ഗ്രാൻഡ്പാ കിച്ചൺ’ യൂട്യൂബ് ചാനലിന്റെ സ്വന്തം  മുഖമായിരുന്നു നാരായണ റെഡ്ഡി. യുട്യൂബിൽ റെഡ്ഡി അവതരിപ്പിച്ച പാചക വിഡിയോകൾ കാണാൻ ലക്ഷക്കണക്കിന് കാഴ്ചക്കാരും. തെലങ്കാന സ്വദേശിയാണ് ഇദ്ദേഹം. ഒക്ടോബർ 27നാണ് അദ്ദേഹം അന്തരിച്ചത്. 62 ലക്ഷം സബ്സ്ക്രൈബർമാരുള്ള അദ്ദേഹത്തിന്റെ ചാനലിൽ തന്നെയാണ് ഇക്കാര്യം സ്ഥിരികരിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

വലിയ അളവിൽ പാചകം ചെയ്ത് നാട്ടിലെ അനാഥാലയങ്ങളിലേക്കാണ് ഈ രുചികരമായ ഭക്ഷണങ്ങൾ എത്തിയിരുന്നത്. നാട്ടിൻ പുറത്ത് വിറകടുപ്പിൽ പലരുചിക്കൂട്ടുകൾ അദ്ദേഹം ഒരുക്കിയിരുന്നു.

പാചകത്തോടുള്ള സമീപനവും കാഴ്ചപ്പാടും അദ്ദേഹത്തിന് ഏറെ ആരാധകരെ നേടിക്കൊടുത്തു. നാടൻ രുചിക്കൂട്ടുകൾക്ക് പുറമെ കെഎഫ്സി, അമേരിക്കൻ ലസാഗ്ന, കേക്കുകൾ എന്നിവ കുറഞ്ഞ ചെലവിൽ തന്നെ ഉണ്ടാക്കാറുണ്ട്.

English Summary: Popular chef Narayana Reddy, Grandpa Kitchen Youtube Passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com