ADVERTISEMENT
Marriott-cake-mixing-2

 ക്രിസ്മസ് - പുതുവല്‍സര ആഘോഷങ്ങളുടെ വരവറിയിച്ച് കൊച്ചി മാരിയറ്റില്‍ കേക്ക് മിക്‌സിങ് നടന്നു. ട്രെയിനിന്റെ ആകൃതിയില്‍ രൂപകല്‍പന ചെയ്ത ടേബിളില്‍ 1200 കിലോ മുന്തിരി, വിവിധ പഴവര്‍ഗങ്ങള്‍, തേന്‍, നാരങ്ങ,  ജാതിക്കാപ്പൊടി തുടങ്ങിയവ ചേരുംപടി ചേര്‍ത്തുകൊണ്ട് വ്യത്യസ്തവും രുചികരവുമായ കേക്ക് മിക്‌സാണ് ഷെഫ് രാഹുല്‍ദേവിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയത്. മുഖ്യാതിഥിയായ സിനിമാ താരം നിഖില വിമല്‍ അടക്കമുള്ളവര്‍ കേക്ക് മിക്‌സിംഗില്‍ പങ്കെടുത്തു. 

Marriott-cake-mixing

രണ്ടു മാസക്കാലം അടച്ചു സൂക്ഷിക്കുന്ന കേക്ക് മിക്‌സ് ഉപയോഗിച്ച് തയ്യാറാക്കുന്ന കേക്കുകള്‍ ക്രിസ്മസ്- പുതുവത്സ വേളയില്‍ മാരിയറ്റില്‍ ലഭ്യമാകും. ഇക്കുറി വലിയ തോതിലുള്ള വില്‍പനയാണ് ലക്ഷ്യമിടുന്നതെന്ന്  കൊച്ചി മാരിയറ്റ് ജനറല്‍ മാനേജര്‍ സുമിത് സൂരി പറഞ്ഞു.

English Summary: Cake Mixing Cerimony in Kochi Marriott

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com