ADVERTISEMENT

അടുക്കളയിലെ ചില സൂത്രപ്പണികൾ, ജോലി എളുപ്പത്തിലും പെട്ടെന്നും തീർക്കാൻ ഈ കുറുക്കു വഴികൾ സഹായിക്കും.

  • ബിസ്ക്ക്റ്റ് പൊട്ടിച്ച് ഇട്ട് വയ്ക്കുന്ന പാത്രത്തിൽ അല‍്‍പം പഞ്ചസാര ഇട്ട് അടച്ച് വച്ചാൽ ബിസ്ക്കറ്റ് നല്ല ക്രിസ്പി ആയി ഇരിക്കാൻ സാധിക്കും. 
  • അടി കരിഞ്ഞപാത്രം വൃത്തിയാക്കാൻ പാത്രത്തിൽ നിറയെ വെള്ളമൊഴിക്കുക ശേഷം അതിലേക്കു കുറച്ച്  തേയിലപ്പൊടി  ഇടുക, ഇത്  നന്നായി തിളച്ചുവരുമ്പോള്‍ ഒരു സ്പൂൺ ഉപയോഗിച്ച് ഇളക്കിക്കൊടുക്കുക.  അപ്പോൾ പാത്രത്തിന്റെ അടിയിൽ കരിഞ്ഞിരിക്കുന്നതെല്ലാം ഇളകി വരും. ഒന്നു രണ്ടു മിനിറ്റ്   ഇങ്ങനെ  ചെയ്യുക.   അതിനു ശേഷം പാത്രം തണുത്തശേഷം വെള്ളം കളഞ്ഞ് നന്നായി കഴുകിയെടുക്കാം.
  • ബിരിയാണി അരി സൂക്ഷിച്ചുവയ്ക്കുമ്പോൾ  കുറച്ച് ഗ്രാമ്പു ഇട്ട് വച്ചാൽ അരി നന്നായി ഫ്രഷ് ആയി ഇരിക്കാൻ സാധിക്കുക. പിന്നീട്  കീടങ്ങളെയും ഒഴിവാക്കാം.
  • മീൻ വെട്ടിയശേഷവും  സവാള അരിഞ്ഞ ശേഷവും കുറച്ച് ബേക്കിങ്ങ് സോഡാപ്പൊടി ഉപയോഗിച്ച്  കൈ കഴുകിയാൽ മണം വരില്ല.

 

  • മുട്ട കേടുകൂടാതെ ഇരിക്കാനായി മുട്ടയുടെ കൂർത്തഭാഗം താഴെ വരുന്ന രീതീയിൽ അടുക്കിവയ്ക്കുക.  അല്ലെങ്കിൽ  ഒരു പാത്രത്തിനുള്ളിൽ മുട്ട അടുക്കി  എഗ്ഗ് ട്രാക്കിൽ വയ്ക്കാതെ ഫ്രിഡ്ജിനുള്ളിൽ  കൂടുതൽ തണുപ്പ് കിട്ടുന്ന സ്ഥലത്തുവയ്ക്കുക.
  • മുട്ട പുഴുങ്ങാനായി വയ്ക്കുന്ന  വെള്ളത്തിൽ കുറച്ച് ഉപ്പ് ഇടുകയാണെങ്കിൽ അതിന്റെ തോട് പൊട്ടി പുറത്ത് വരുന്നത് ഒഴിവാക്കാം.
  • ചായ ഉണ്ടാക്കുന്ന സ്റ്റീൽ അരിപ്പ വൃത്തിയാക്കാൻ അത്  നന്നായി ചൂടാക്കിയ ശേഷം കുറച്ച് ബേക്കിങ്ങ് സോഡയും വിനാഗിരിയും  ചേർന്ന മിശ്രിതം ഉപയോഗിച്ച്  നന്നായി കഴുകി എടുക്കുക, അരിപ്പയിലെ കറ  നന്നായി ഇളകി പോരും.
  • മികിസി‍യുടെ ‍‍‍‍‍ജാറിൽ  ഉപ്പിട്ട്  നന്നായി അടിച്ചെടുക്കുന്നത് മിക്സിയുടെ ബ്ലേഡ‌ിന്റെ മൂർച്ച കൂട്ടും.  ആഴ്ചയിലൊരു ദിവസം ഇങ്ങനെ ചെയ്താൻ ബ്ളേഡ് നല്ല ഷാർപ്പാക്കാന്‍ സാധിക്കും. ( ഉപ്പിടുന്ന സമയത്ത് മിക്സിയുടെ ജാറിൽ നനവ് പാടില്ല).

English Summary: Some Tips and Tricks to save Time in Kitchen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com