ADVERTISEMENT

ലോകമെങ്ങുമുള്ള ഭക്ഷണപ്രിയരുടെ അഭിരുചികൾ മാറിക്കൊണ്ടിരിക്കുകയാണോ? പുതുവർഷത്തിൽ ഭക്ഷണ ഇഷ്ടങ്ങളിലും ലോകമെമ്പാടും ചില മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. റസ്റ്ററന്റുകൾ പുതിയ കാഴ്ചപ്പാടുകൾ ഉൾക്കൊണ്ട് മുഖം മിനുക്കും. അതിൽ പ്രധാന മാറ്റം ഓപ്പൺ കിച്ചണായിരിക്കും. തങ്ങൾ ആവശ്യപ്പെടുന്ന ഭക്ഷണം പാകം ചെയ്യുന്നത് കണ്ടു കൊണ്ട് കഴിക്കാൻ സാധിക്കും. കൊറിയയിൽ നിന്നുള്ള റൈസ് ലിക്കറായിരിക്കും പാനീയങ്ങളിൽ രാജാവ്. ഭക്ഷണകാര്യത്തിൽ വരുന്ന ചില മാറ്റങ്ങൾ നോക്കാം.

1) പ്രാദേശിക വിഭവങ്ങൾ
ഓരോ നാടിന്റെയും സവിശേഷമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയുള്ള ഡയറ്റ് പിൻതുടരാനുള്ള താത്പര്യം, ഓർഗാനിക് ഫുഡ്സ് തന്നെ. ഫാം ഹൗസുകളിലും വീടുകളിലും നട്ടു വളർത്തുന്ന ഭക്ഷ്യവസ്തുക്കളോടുള്ള താത്പര്യം ഇനിയും കൂടും.

2) ഓപ്പൺ കിച്ചൺ ഭക്ഷണശാലകളിൽ
ആവശ്യപ്പെടുന്ന ഭക്ഷണം കൺമുന്നിൽ പാകം ചെയ്തു കിട്ടുന്ന രീതിയിലേക്ക് റസ്റ്ററന്റുകളുടെ രൂപകൽപന മാറും.

3) കുട്ടി മെനൂൂൂൂ
വളരെ അപൂർവമായs കുട്ടികൾക്കുള്ള മെനു ഹോട്ടലിൽ ലഭിക്കാറുള്ളt. പുതുവർഷം മുതൽ അതു മാറും, കുട്ടികൾക്കു പറ്റുന്ന ഹെൽതി വിഭവങ്ങൾ ഉൾപ്പെടുത്തിയായിരിക്കും. പോഷക ഘടകങ്ങൾക്ക് പ്രാധാന്യം കൊടുത്തായിരിക്കും ഈ ലിസ്റ്റ് തയാറാക്കുന്നത്.

4) ഡ്രിങ്ക്സ് ലൗ...
യീസ്റ്റ് ചേർത്ത് പുളിപ്പിച്ചും തയാറാക്കുന്ന ടീ മഷ്റൂം പോലുള്ള പാനീയങ്ങൾ ഭക്ഷണക്രമത്തിൽ ഇടം പിടിക്കുമെന്നാണ് കരുതപ്പെടുന്നത്. ആരോഗ്യകരവും ആൽക്കഹോളിന്റെ അംശം വളരെ കുറവുള്ളതുമായ പാനീയങ്ങളാണിത്.

5) ട്രെൻഡി ഡ്രിങ്ക് ഫ്രം കൊറിയ
വെള്ളം നിറത്തിൽ ചെറു മധുരവും ചവർപ്പുമുള്ള കൊറിയൻ റൈസ് ലിക്കറായിരിക്കും 2020 ലെ ഭക്ഷണശാലകളിൽ പ്രധാന താരം!

6) സിറോ വേസ്റ്റ് കുക്കിങ്
ഭക്ഷണം പാകം ചെയ്യുന്ന കാര്യത്തിൽ 2020 ൽ കൂടുതൽ റസ്റ്ററന്റുകളിലും ഭവനങ്ങളിലും കൂടുതൽ ശ്രദ്ധകാണിക്കും, ഭക്ഷണം വേസ്റ്റാകുന്നത് കുറയ്ക്കാൻ സാധിക്കും.

English Summary: Food Restaurant Trends in 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com