ADVERTISEMENT

ഒരു മൺചട്ടി, അതിൽ നികക്കെ ചോറ് ആഹാ... ഒരു വശത്ത് അവിയൽ തൊട്ടടുത്ത് ഒരു ഉരുളതേങ്ങാച്ചമ്മന്തി. നാരങ്ങാ അച്ചാറ്, ചോറിനു മുകളിൽ പകുതിയോളം തേങ്ങാ അരച്ച മീൻ കറി...ഒരു വൻ മീൻ വറുത്തത്. തീർന്നില്ല മൂടാനായി ഒരു പപ്പടവും. സംഭവം ജോറാണ് ആകെ കളറാണ്! 

എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷന് അടുത്തുള്ള പ്രയാണാ എന്ന ഹോട്ടലിൽ നിന്നാണ് ഈ ചട്ടിചോറ്, കണ്ണൂരുകാരൻ ഷെഫ് ബൈജുവാണ് ചട്ടിച്ചോറ് ഒരുക്കിയിരിക്കുന്നത്. 157 രൂപയാണ് ചട്ടിചോറിന്റെ വില. ഉച്ചയ്ക്ക് മാത്രമെ ഇവിടെ ചട്ടി ചോറ് ലഭിക്കുകയുള്ളു.

നഗരഹൃദയത്തിൽ കടുത്ത നാട്ടുരുചിയിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്നവർക്ക് കുറച്ച് കൂടുതൽ കറികൾ തയാറാക്കി, ഒരു മൺചട്ടിയും ഉണ്ടെങ്കിൽ വീട്ടിൽ തന്നെ തയാറാക്കാം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com