ADVERTISEMENT

താലി മീൽസിൽ മൽസ്യ സമൃദ്ധി– ചെമ്മീൻ, അയല, കരിമീനാദികളുമായി പുഴയോരക്കാറ്റേറ്റ് ഒരുച്ചയൂണ്– ഒരുക്കുന്നത് ആലുവ തുരുത്ത് തൂമ്പാക്കടവ് ബ്രിജ് റോഡിലെ ലുക്കാമോ റെസ്റ്റോ കഫേ. കാളനും രസവും സാമ്പാറും അച്ചിങ്ങ ഉലർത്തിയതും പായസവും വേറെ.

അയല അമ്മപ്പൊരിയാണ് ഊണിന്റെ നെടുനായകത്വം വഹിക്കുന്നത്. പൊരിച്ച അയലമീനിനെ പുളിയും മുളകുമടങ്ങുന്ന മസാലയുടെ ചൊകചൊക കുപ്പായം അണിയിക്കുന്നത് ഓർഡർ അനുസരിച്ച്. ഒരു അമ്മപ്പൊരി പ്ലേറ്റിൽ 2 അയല. കരിമീൻ പൊള്ളിച്ചതിന്റെ യുഎസ്‌പി കുരുമുളകാണ്. കുരുമുളക് മസാലയിലാണ് തേങ്ങാപ്പാൽ ചേർത്ത് വാഴയിലയിൽ കരിമീൻ പൊള്ളിച്ചെടുക്കുന്നത്. കക്ക ഡീപ് ഫ്രൈ ആണ്. ചെമ്മീൻ ഫ്രൈ റോസ്റ്റ് എന്ന രീതിയിൽ ചെയ്തെടുക്കുന്നു . ആദ്യം വറുത്തെടുക്കുന്ന ചെമ്മീൻ ഉഞ്ചി സവാള, കുടംപുളി എന്നിവയും മുളക് മസാലകളും ചേർത്ത് ഒന്നു കൂടി റോസ്റ്റ് ചെയ്തെടുക്കും. ഒഴിച്ചു കൂട്ടാൻ തേങ്ങാപ്പാലൊഴിച്ചു വച്ച മീൻകറി  വേറെ. വിളമ്പുന്നതോ സൈഡ് ഡിഷുകളടക്കം എല്ലാം മൺപാത്രങ്ങളിൽ. കുറുകുറാന്നുള്ള ഗോതമ്പ് പായസത്തോടെ മനംനിറഞ്ഞ് എഴുന്നേൽക്കാം.

English Summary: Lucamo Resto Cafe Meals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com