ADVERTISEMENT

കൊച്ചി പനമ്പിള്ളി നഗറിലെ പാതിരാക്കോഴി റസ്റ്ററന്റിലെ ബജറ്റ് ഫ്രണ്ട്‌ലി വിഭവമാണ്  രുചിയും സിംപ്ലിസിറ്റിയും ഒരുപോലെ ഒരുമിക്കുന്ന മണവാളൻ ബീഫ്. 

നല്ല കൊഴുകൊഴുത്ത ഗ്രേവിയാണ് ഇതിന്റെ പ്രത്യേകത. മല്ലിയും മുളകും നല്ല വെളിച്ചെണ്ണയിൽ മൂപ്പിച്ച് ബീഫ് സ്റ്റോക്കിനെ അതിൽ മുക്കിയെടുത്തിരിക്കുകയാണ്. തക്കാളിയോ മല്ലിയിലയിലയോ മറ്റ് അനുസാരികളോ  ഇല്ലേയില്ല. വരട്ടിയെടുത്ത ബീഫ് കഷ്ണങ്ങളും കൊഴുത്ത ഗ്രേവിയും മാത്രം. കടുക് താളിക്കുന്നതിനു പകരം ചുവന്നുള്ളി കാച്ചിയൊഴിച്ച് കറിക്ക് പുതുഗന്ധം പകർന്നിരിക്കുന്നു. പൊറോട്ടയുടെ കൂടെ പൊളിക്കും!

English Summary: Pathira Kozhi Restaurant, Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com