sections
MORE

പാചകം പാളിപ്പോയി; ഭക്ഷണപ്രേമികളുടെ ചങ്ക് തകർക്കും ഈ കാഴ്ചകൾ!

cook-for-bae
SHARE

ഇങ്ങനെയും അബദ്ധം പറ്റുമോ? എന്തായാലും ഭക്ഷണപ്രേമികൾ ഈ വഴി വീണ്ടും വരില്ലെന്നുറപ്പ്! പാചകം ചെയ്ത് നല്ല രുചികരമായ വിഭവങ്ങൾ തയാറാക്കുന്നതും അതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ലൈക്കുകൾ വാരിക്കൂട്ടുന്നവരും ധാരാളമാണ്. ഇതിൽ നിന്നും വ്യത്യസ്തമായി പാളിപ്പോയ പാചകപരീക്ഷണ ചിത്രങ്ങളുമായി കുക്കിങ് ഫോർ ബേ എന്ന ഇൻസ്റ്റഗ്രാം പേജ് എത്തിയിരിക്കുകയാണ്. 

View this post on Instagram

What kind of pizza is this? #cookingforbae

A post shared by Cooking for Bae (@cookingforbae) on

ഭക്ഷണപ്രേമികളുടെ ചങ്ക് തകർക്കുന്ന ദൃശ്യങ്ങളാണിതിൽ, ഭക്ഷണം വേവിച്ച് കരിഞ്ഞു പോയ പാത്രങ്ങളും ആകെക്കൂടി വിരൂപമാക്കിയ നോൺ വെജ് ഐറ്റംസ്, പാതി വെന്ത് മുറിച്ചു വച്ചിരിക്കുന്ന മുട്ട...ഭക്ഷണപ്രേമികൾ ഈ വഴി വീണ്ടും വരില്ലെന്നുറപ്പ്!.ഇനി എങ്ങാനും നിങ്ങളുടെ പാചകം പാളിപ്പോയാൽ ഒരു ആശ്വാസത്തിനു വേണ്ടി ഈ പേജ് സന്ദർശിച്ചോളൂ...ഇത്രയുമൊന്നും പറ്റിയില്ലല്ലോ എന്ന് ആശ്വസിക്കാം.

English Summary: Cooking For Bae

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA