ADVERTISEMENT

വീടുകളിൽ ഭക്ഷണകാര്യത്തിൽ കൂടുതൽ ജാഗ്രതയും നിയന്ത്രണവും ലോക്ഡൗൺ ദിവസങ്ങളിൽ പാലിക്കാം. മൂന്ന് ആഴ്ച വീട്ടിൽ തന്നെ ഇരിക്കുക എന്നത് നിസാര കാര്യമല്ല. ആരോഗ്യകരമായ പാചകത്തിലൂടെ പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം ഉറപ്പാക്കാം. ഭക്ഷണകാര്യത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

∙ ഭക്ഷണം ഉണ്ടാക്കുന്ന അളവ് നിർബന്ധമായും കുടുംബാഗംങ്ങളുടെ എണ്ണത്തിനും ആവശ്യത്തിനും മാത്രമായി ചുരുക്കുക.

∙ അല്പം കുറഞ്ഞു പോയാലും തീരെ അധികമാകാതെ സൂക്ഷിക്കുക.

∙ എണ്ണയിൽ തയാറാക്കുന്നത് ഒഴിവാക്കി ആവിയിൽ പാകം ചെയ്തെടുക്കുന്നതു ശീലമാക്കാം.

∙ സാധനങ്ങൾ സ്റ്റോക്കുണ്ടെന്ന് കരുതി ഇടക്കിടെ ഉപയോഗിക്കാതെ ഇരിക്കുക.

∙ ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കാം.

∙ ഒരാൾക്ക് ഒരു ദിവസത്തേക്ക് ഒരു ടീസ്പൂൺ എണ്ണ (5 എംഎൽ) മതിയാകും. പക്ഷേ, അതിന്റെ എത്രയോ ഇരട്ടിയാണു നാം ഓരോരുത്തരും അകത്താക്കുന്നത്. ആരോഗ്യ കാര്യങ്ങൾ കുറച്ചു കൂടി ശ്രദ്ധിക്കാം.

∙ പറമ്പിലുള്ള ചക്ക,മാങ്ങ,വാഴക്കുല,ചേമ്പ്, ചേന, മുരിങ്ങക്കായ, മുരിങ്ങ ഇല, മറ്റ് പച്ചക്കറികൾ എല്ലാറ്റിലും തന്നെ ആദ്യ ദിവസങ്ങളിൽ കൈ വയ്ക്കാതിരിക്കുക, പരമാവധി ഉപയോഗപ്പെടുത്തുക.

∙ ഒന്നോ രണ്ടോ ദിവസത്തെ ഹർത്താലുകളൊക്കെ അനുഭവിച്ചവരാണ് നമ്മൾ. അതൊക്കെ ആഘോഷിച്ച് തിമിർത്തവരാണ് നമ്മൾ. ഇത് അത്തരത്തിൽ തിന്ന് മദിക്കാനുള്ള അവസരമല്ല.  എല്ലാ കാര്യത്തിലും ജാഗ്രതപ്പെടുക.

∙ പെട്ടെന്ന് ചീത്തയാവാത്ത ഭക്ഷണസാധനങ്ങൾ ആദ്യം തന്നെ ഉപയോഗിക്കാതിരിക്കുക. മുട്ട, പാക്കറ്റ് ബിസ്കറ്റുകൾ അങ്ങനെയുള്ള സാധനങ്ങളൊക്കെ അവസാന നിമിഷത്തേക്ക് മാറ്റി വയ്ക്കുക.

∙ ധാരാളം കറികൾ വയ്ക്കേണ്ട ആവശ്യമുണ്ടോ ഒരു തരം മാത്രമാക്കുക.

∙ ഇനിയെങ്കിലും വീട്ടിൽ ഒരു അടുക്കളത്തോട്ടം തയാറാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക, തിരിച്ചറിയുക.

∙ പ്രതിദിനം 10 മുതൽ 12 വരെ ഗ്ലാസ് വെള്ളം കുടിക്കണം. രാവിലെയോ വൈകിട്ടോ അര മണിക്കൂർ വ്യായാമം.

English Summary: Healthy Cooking 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com