നെല്ലിക്കാപുളിയുടെ മധുരമുള്ള ഓർമകളുമായി ദുൽഖർ സൽമാൻ

dulquer-salmaan-childhood-memories
SHARE

നെല്ലിക്ക കഴിച്ചും മരം കയറി മാങ്ങ പറിച്ചും നടന്ന ബാല്യകാല ഓർമകൾ പങ്കുവച്ച് ദുൽഖർ സൽമാൻ. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് മധുരവും പുളിയും നിറഞ്ഞ ബാല്യം ദുൽഖർ ഓര്‍ത്തെടുത്തത്. പുളിയും നെല്ലിക്കയും മാമ്പഴവും നിറഞ്ഞ മരങ്ങളാൽ സമ്പന്നമായിരുന്നു ബാല്യം. അതുപോലൊരു ബാല്യം ഇന്നത്തെ കുട്ടികൾക്കും ലഭിക്കട്ടേ എന്ന് ആശംസിക്കുന്നവെന്നും ദുൽഖര്‍ കുറിച്ചു.

ദുൽഖർ സൽമാന്റെ കുറിപ്പ്; 

‘‘എന്തോ ഞാൻ താമസിച്ചിടത്തെല്ലാം ഒരു നെല്ലിമരം ഉണ്ടായിരുന്നു. എന്റെ ബാല്യം, പ്രത്യേകിച്ച് മുത്തച്ഛന്റെയും മുത്തശ്ശിയുടെയും വീടിനെക്കുറിച്ചുള്ള ഓർമകള്‍ നെല്ലിക്കയും ചെറിയും ചാമ്പയ്ക്കയും പുളിയും നിറഞ്ഞു നിൽക്കുന്ന മരങ്ങളാൽ സമ്പന്നമാണ്. അന്നു സഹോദരിക്കും ബന്ധുക്കൾക്കുമൊപ്പം മാങ്ങയും പുളിയും പറിക്കാനായി മരം കയറുമായിരുന്നു. ഗ്രാമ്പുവിന്റെ ഇല ചവയ്ക്കുമായിരുന്നു. ഇന്നത്തെ കുട്ടികൾക്കും അതെല്ലാം അനുഭവിക്കാൻ സാധിക്കട്ടേ എന്ന് പ്രാര്‍ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. അതെന്നും നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരിക്കുമെന്നും പ്രതീക്ഷിക്കാം’’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA