ഇനി വരില്ല ഒരുതുള്ളി കണ്ണീർ! സവാള അരിയാൻ സൂപ്പർ ഐഡിയ; വിഡിയോ

onion-choping
SHARE

കണ്ണ് നനയ്ക്കാതെ എങ്ങനെ സവാള അരിയാം. ഭക്ഷണം പാകം ചെയ്യുന്നവരെ എപ്പോഴും വലയ്ക്കുന്ന ഒരു പരിപാടിയാണ് സവാള അരിയൽ. ഒട്ടുമിക്ക കറികളിലേയും പ്രധാന ചേരുവയാണ് സവാള. അതിനാൽ താത്പര്യമില്ലെങ്കിൽ പോലും സവാള അരിയുവാൻ പലരും നിർബന്ധിതരാകുന്നു.  അരിയുന്നവരുടെ കണ്ണുനിറയ്ക്കുക, ഇതാണല്ലോ സവാളയെ കുറിച്ചുയരുന്ന പ്രധാന പരാതി. എന്നാൽ കണ്ണ് നനയാതെ കുറഞ്ഞ സമയം കൊണ്ട് സവാള എങ്ങനെ  അരിയാമെന്നാണ് ആസ്ട്രേലിയൻ  കുക്കായ  ജെയ്‌സി ബസോ  തന്റെ ടിക് ടോക് വിഡിയോയിലൂടെ പങ്ക് വയ്ക്കുന്നത്. 

ആദ്യം സവാളയുടെ തൊലി കളഞ്ഞതിന് ശേഷം നെടുകെ രണ്ടായി മുറിക്കണം. പിന്നെ സമാന്തരമായി അരിയണം. തുടർന്ന് കുത്തനെ ഒരേ വീതിയിൽ അരിഞ്ഞു കഷണങ്ങളാക്കുന്നു. ഇത് ഞൊടിയിടയിൽ വിഡിയോയിലൂടെ കാണിക്കുന്നുണ്ട്.

@jayceebaso

Here’s a lil hack for dicing an onion super quickly 🧅🤠 (If you haven’t seen it already)

♬ Savage - Megan Thee Stallion

സവാളയിലെ കോശങ്ങളിലുള്ള സെൽഫീനിക്‌ ആസിഡും പ്രൊട്ടീനുമായി ചേർന്ന് പ്രോപഥനോൾ എന്ന വാതകം ഉത്പാദിപ്പിക്കുന്നു. ഈ വാതകം കണ്ണിലെ ദ്രാവകവുമായി കലർന്ന് സൾഫ്യൂറിക് ആസിഡ് ഉണ്ടാകുന്നു. ഈ ആസിഡിന്റെ പ്രവർത്തനം മൂലമാണ് ഉള്ളി അരിയുമ്പോൾ അസ്വസ്ഥയുണ്ടാകുന്നത്. അരിയുന്നതിന് മുന്നോടിയായി കുറച്ച് സമയം സവാള ഫ്രിജിൽ സൂക്ഷിക്കണം. അതിന് ശേഷം സവാള അരിയുമ്പോൾ അതിലെ ദുഷിച്ച ഗന്ധവും  ആസിഡിന്റെ വീര്യവും കുറയും. ഇപ്രകാരം സവാളയെ കാര്യക്ഷമമായി ഉപയോഗിക്കാമെങ്കിൽ രുചിയും ഗുണവുമുള്ള എത്ര വിഭവങ്ങൾ വേണമെങ്കിലും ഉണ്ടാക്കാനാകുമെന്ന് ജെയ്‌സി പറയുന്നു.

English Summary : Easy Tip to Chop Onion Quickly without Tears

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA