കുമ്പളങ്ങിയിലെ മീൻപിടിത്തം കണ്ട് സൗബിൻ; വിഡിയോ

Unni George
SHARE

ഇര കോർത്ത് ചൂണ്ടയിട്ട് മീൻ പിടിക്കുന്നത് കൗതുകത്തോടെ കാണുന്ന സൗബിൻ. കുബളങ്ങി നൈറ്റ്സ് സിനിമാ ഷൂട്ടിങ് സമയത്ത് ഫുഡ് വ്ളോഗർ ഒഎംകെവി ഉണ്ണി എടുത്ത വിഡിയോയാണിത്.

ഉണ്ണി ഇപ്പോൾ ഒരു അപകടത്തെ തുടർന്ന് വിശ്രമത്തിലാണ്. പുതിയ വിഡിയോകൾ ഷൂട്ട് ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ പഴയ വിഡിയോ ഇടുകയാണ് എന്ന കുറിപ്പോടെയാണ് ഉണ്ണി വിഡിയോ ഷെയർ ചെയ്തത്. ‘ഒരു ഒന്നര വർഷം മുൻപ് കുബളങ്ങി നൈറ്റ്സ് എന്ന സിനിമയുടെ ചിത്രികരണം നടക്കുന്ന സമയത്ത് ഞങ്ങൾ ചൂണ്ടയിടുകയായിരുന്നു പെട്ടന്ന് സൗബിൻ മച്ചാൻ വന്ന് വിശേഷങ്ങൾ തിരക്കി ചാനലിനെപറ്റി ചോദിച്ചു മീൻ കിട്ടിയാൽ വിളിക്കാൻ പറഞ്ഞു.. മാളാൻ എന്ന മിനാണ് കിട്ടിയത് നല്ല ഔഷധ ഗുണമുള്ള മീനാണ് മീൻ കിട്ടി പുള്ളിയെ വിളിച്ചു മീൻ വറുത്തു കൊടുത്തു... ഈ വിഡിയോ ചില കാരണങ്ങളാൽ ഇടാൻ വൈകിയതാണ് ഇപ്പോൾ ഇനിക്ക് വിഡിയോ എടുക്കാൻ പറ്റാത്തതു കൊണ്ട് ഈ വിഡിയോ പോസ്റ്റുന്നു... ഈ വിഡിയോയുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ ക്ഷമ ചോദിക്കുന്നു...’ എന്ന കുറിപ്പോടെയാണ് ഉണ്ണി ഈ വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

 20 ദിവസത്തെ ഒമാൻ ഫിഷിങ്ങ് ട്രിപ്പിനു പോയ വഴിക്ക് വണ്ടി അപകടത്തെ തുടർന്ന് സാരമായ പരിക്കേറ്റ് വിശ്രമത്തിലാണ് ഉണ്ണി. 

English Summary: Fishing and Cooking, OMKV unni with Soubin Shahir

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA