നാടൻ രുചിയിൽ ചക്കപ്പഴം പൊരിയുമായി നവ്യാ നായർ

jackfruit-fry
SHARE

ഡാൽഗോന കോഫിക്കും ചക്കഷെയ്ക്കിനും ശേഷം പുതിയ വിഭവവുമായി എത്തിയിരിക്കുകയാണ് നടി നവ്യാ നായർ. നാടൻ ചക്കപ്പഴം പൊരിച്ചതാണ് സ്പെഷൽ. 

ധാരാളം ചക്കപ്പഴം കിട്ടുമ്പോൾ അമ്മ പലപരീക്ഷണങ്ങളും ചെയ്യാറുണ്ട്, ഇത് അമ്മ തയാറാക്കിയതാണ്. എന്തായാലും ചക്കപ്പഴം അതേ പോലെ തന്നെ കഴിക്കാനാണ് തനിക്ക് താത്പര്യമെന്നും നവ്യ സമൂഹമാധ്യമത്തിൽ കുറിച്ചു. പഴം പൊരി തയാറാക്കുന്നതു പോലെ തന്നെ ചക്കപ്പഴം കൊണ്ടും തയാറാക്കാം. 

പാചകരീതി

ഒരു ബൗളിൽ മൈദ, അരിപ്പൊടി,പഞ്ചസാര, മഞ്ഞൾപ്പൊടി,ഉപ്പ് എന്നിവ പാകത്തിന് വെള്ളം ചേർത്ത് നന്നായി കലക്കിയെടുക്കുക. കട്ടകൾ ഒന്നും ഇല്ലാതെ വേണം മിക്സ് ചെയ്ത് എടുക്കാൻ. ഇതിലേക്ക് മുറിച്ചു വെച്ചിരിക്കുന്ന ചക്കപ്പഴം കഷണങ്ങൾ  മുക്കി ചൂടായ വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുക. നന്നായി മൊരിഞ്ഞു വരുമ്പോൾ എണ്ണയിൽ നിന്നും കോരി മാറ്റുക. വെളിച്ചെണ്ണയ്ക്കു പകരമായി ഏത് റിഫൈൻഡ് ഓയിൽ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.

English Summary: Chakka Pazham Pori, Navya Nair

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA