ADVERTISEMENT

ലോക്ഡൗൺ സമയം വ്യത്യസ്തമായൊരു പാചക അനുഭവമാക്കുകയാണ് ഇൻസ്റ്റഗ്രാമിലെ രണ്ടു താരങ്ങൾ. ഷെഫ് പിള്ളയ്ക്കൊപ്പം വെർച്വൽ കുക്കിങ്ങിൽ പങ്കെടുക്കുന്നത് എലിക്കുട്ടിയാണ്. നെയ്മീൻ നിർവാണയെന്ന രുചിക്കൂട്ടാണ് രണ്ടുപേരും ചേർന്ന് തയാറാക്കുന്നത്. ഇൻസ്റ്റഗ്രാമിലെ മലയാളികൾക്കിടയിൽ താരമാണ് എലിക്കുട്ടി. മലയാളം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന അമേരിക്കക്കാരി എലിസബത്ത് മാരി കെയ്ടൺ എന്ന എലിസയാണ് മലയാളികളുടെ പ്രിയങ്കരിയായ എലിക്കുട്ടി. മലയാളത്തെയും ഇവിടുത്തെ മലബാർ പാചകത്തെയും സ്നേഹിക്കുന്ന എലിക്കുട്ടി ഒരു സുഹൃത്ത് വഴിയാണ് ഷെഫിനെ പരിചയപ്പെടുന്നത്. ലോക്ഡൗണിലെ വിർച്ചൽ കുക്കിങ് വിഡിയോ വിശേഷങ്ങൾ:

ഷെഫ് ലണ്ടനിൽനിന്ന് കൊടുക്കുന്ന നിർദേശങ്ങൾ അനുസരിച്ച് എലിക്കുട്ടി ദുബായിലിരുന്നു സുന്ദരമായി പാചകം ചെയ്യുന്നു. നെയ്മീൻ തേങ്ങാപ്പാലിൽ പൊള്ളിച്ചാണ് നെയ്മീൻ നിർവാണ തയാറാക്കുന്നത്. പാചകവിധി എങ്ങനെയെന്നു നോക്കാം.

നെയ്മീൻ കഷണങ്ങളിൽ മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ്, മഞ്ഞൾപ്പൊടി, നാരങ്ങാനീര് എന്നിവ തേച്ചു പിടിപ്പിക്കാം.

നോൺ സ്റ്റിക്ക് പാൻ ചൂടാക്കി മീൻ ഗ്രിൽ ചെയ്തെടുക്കണം. രണ്ടു വശവും മൊരിച്ച് എടുക്കണം.

ചൂടാക്കിയ മറ്റൊരു പാനിൽ വാഴയില വിരിച്ച്  ഗ്രിൽ ചെയ്ത മിൻ, പച്ചമുളക്, കറിവേപ്പില, ഇഞ്ചി, ഉപ്പ്, കുരുമുളകുപൊടി, തേങ്ങാപ്പാൽ എന്നിവ ചേർത്ത് പൊള്ളിച്ച് എടുക്കാം. തയാറാക്കിയ മീൻ പൊള്ളിച്ചത് പൊറോട്ടയ്ക്കൊപ്പം കഴിച്ച് അടിപൊളി ടേസ്റ്റാണെന്നാണ് പറയാനുള്ളത്.

English Summary: Neymeen Nirvana, Virtual Cooking with Chef Pillai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com