ADVERTISEMENT

പണ്ടുകാലങ്ങളില്‍ കേരളത്തില്‍ ഉണ്ടാക്കിയിരുന്ന ഒരു സ്വാദിഷ്ടമായ പലഹാരമാണ് മണിപ്പുട്ട്.  നാടൻ സേവനാഴിയിൽ മണിപ്പുട്ട് തയാറാക്കുന്നത് ഇബ്രാഹിം കുട്ടിയാണ്. ഇഫ്താറിന് മറ്റ് കറികൾ ഒന്നും വേണ്ട പഞ്ചസാരയും തേങ്ങാപ്പാലും മണിപ്പുട്ടും മാത്രം മതിയെന്നാണ് ഇബ്രാഹിം പറയുന്നത്. നോൺ വെജ് പ്രേമികൾക്ക് മണിപ്പുട്ടിനൊപ്പം മട്ടൻ, വറുത്തരച്ച ചിക്കൻ, ബീഫ് ഏത് രുചിക്കൂട്ടും പരീക്ഷിക്കാം. പണ്ട് വൈക്കത്തെ തറവാട്ടിൽ ഈ വിഭവം തയാറാക്കുമ്പോൾ ഏറെ ഇഷ്ടത്തോടെ കഴിച്ചിരുന്ന സുഹൃത്തുക്കളെയും ഇബ്രാഹിം ഓർമ്മിക്കുന്നു. രഞ്ജി പണിക്കർ, സുരേഷ് ഗോപി ഇവർക്കിഷ്ടപ്പെട്ട വിഭവമായിരുന്നു. പ്രത്യേകിച്ച് രഞ്ജി പണിക്കർക്ക് ‘ഏടേ മണിപ്പുട്ട് ഉണ്ടാക്കുമ്പോൾ പറയണം’ എന്ന് ഇപ്പോഴും പറയുമെന്നും ഇബ്രാഹിം സ്നേഹത്തോടെ ഓർമ്മിക്കുന്നു. രുചികരമായ മണിപ്പുട്ടിന്റെ പാചകക്കുറിപ്പ് നോക്കാം.

ചേരുവകൾ

  • അരിപ്പൊടി – 2 കപ്പ്
  • വെള്ളം – 2 1/2 കപ്പ്
  • വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ഉപ്പും എണ്ണയും ചേർത്ത് വെള്ളം തിളപ്പിക്കുക. തിളച്ച ശേഷം അരിപ്പൊടി ഇതിലേക്ക് ചേർത്ത് വേവിച്ച് എടുക്കാം. തിളച്ചു വരുമ്പോൾ ഇത് നന്നായി ഇളക്കി എടുക്കുക. തീയിൽ നിന്നും മാറ്റി ചൂട് കുറഞ്ഞ ശേഷം നന്നായി കുഴച്ച് എടുക്കാം. ചെറിയ ചൂടൊടെ വേണം കുഴച്ച് എടുക്കാൻ. 

ഒരു പരന്ന പാത്രത്തിൽ സേവാനാഴി ഉറപ്പിച്ച് ചുവട്ടിൽ കുറച്ച് അരിപ്പൊടി വിതറാം. വാട്ടികുഴച്ച മാവ് സേവനാഴിയിൽ ഇട്ട് കറക്കി അരിപ്പൊടിയിലേക്ക് വീഴ്ത്തുക. ഇത് നന്നായി പൊടി തൂകി ഒട്ടിപ്പിടിക്കാതെ എടുക്കാം. ഇത് ഒരു അരപ്പയിലേക്ക്  ഇട്ട് അധികമുള്ള പൊടി അരിച്ച് മാറ്റി എടുക്കണം

തയാറാക്കിയ മാവ് പൊട്ടിക്കാതെ പുട്ട് കുറ്റിയിൽ നിറയ്ക്കുക. വേവിച്ച ശേഷം ഇതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ച് പാത്രത്തിലേക്ക് മാറ്റാം. ഇതിന് മുകളിലേക്കും ഒരു തവി തേങ്ങാപ്പാൽ ഒഴിക്കാം. വളരെ രുചികരമായ മണിപ്പുട്ട് റെഡി.

English Summary: Manipputtu, Ibroos Diary Kerala Food Vlog

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com