ADVERTISEMENT

ലോക്ഡൗൺ സമയങ്ങൾ ക്രിയാത്മകമാക്കുവാൻ ശ്രമിച്ചതാണ് പക്ഷെ മൈക്രോവേവ് തന്നെ തകർന്നു പോകുമെന്ന് ഹോളിവുഡ് നടൻ  റോബർട്ട് പാറ്റിൻസൺ പ്രതീക്ഷിച്ചിരിക്കില്ല. ഒരു മാഗസീനുമായുള്ള അഭിമുഖത്തിനിടെയാണ്  അപ്രതീക്ഷിതമായ സംഭവം ഉണ്ടായത്. അഭിമുഖത്തിനിടയിൽ ട്വൈലൈറ്റ് താരം ഒരു  പാസ്ത ഉണ്ടാകാൻ തീരുമാനിക്കുകയായിരുന്നു. ബർഗറിനും പിസയ്ക്കും  ലഭിക്കുന്ന അതെ  വിപണി മൂല്യം പാസ്തക്കും കിട്ടുന്നുണ്ടോ എന്ന് സംശയമാണ്. അങ്ങനെ ഭക്ഷ്യ വിപണിയോടുള്ള  തന്റെ താത്പര്യത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പാസ്ത ഉണ്ടാക്കുവാൻ താരം ഒരുങ്ങിയത്. "ലിറ്റിൽ പില്ലോ"  എന്നായിരുന്നു തന്റെ പ്രിയപ്പെട്ട പാസ്തയ്ക്ക് പാറ്റിൻസൺ നൽകിയ പേര്. 

കോൺഫ്‌ളക്‌സും ചീസും സോസും പഞ്ചസാരയും വെള്ളവുമെല്ലാം ഉപയോഗിച്ച് പാസ്തയ്ക്കുള്ള ചേരുവകൾ ചേർത്ത ശേഷം മൈക്രോ ഓവനിൽ വെയ്ക്കുകയായിരുന്നു. എന്നാൽ മിനിറ്റുകൾക്കുള്ളിൽ തന്നെ അവ്നിൽ നിന്ന് സ്ഫോടനാത്മകമായ ചില ശബ്ദങ്ങൾ കേൾക്കുകയും പാറ്റിൻസൺ അവ്ൻ തുറക്കുകയും ചെയ്തു.  തീ പടരുന്നതായി ബോധ്യപ്പെട്ടപ്പോൾ പാറ്റിൻസൺ പാസ്ത പുറത്തെടുക്കാൻ തീരുമാനിച്ചു. അതേസമയം താരത്തിന്റെ കൈയുറയ്ക്കും തീ പിടിച്ചു. അതെ തുടർന്ന് വീണ്ടും പാസ്ത അവ്നിൽ തന്നെ വെച്ചു. തുടർന്ന് തന്റെ ഫോണിൽ സംസാരിക്കുവാനായി താരം മാറി നിന്നപ്പോൾ ഇടിമുഴക്കം പോലൊരു ശബ്ദം മൈക്രോവേവ്ൽ നിന്നും കേട്ടു. മറ്റാരോ തന്റെ ഓവൻ തകർത്തത് പോലെയായിരുന്നു തകർന്നു പോയ അവ്ൻ ഒന്നേ നോക്കിയുള്ളു... താരത്തിന്റെ മുഖ ഭാവം. എന്നാൽ മൈക്രോ അവ്ൻ  യാഥാർഥത്തിൽ തകർന്നതാണോ  അതോ പാറ്റിൻസ്ന്റെ സ്ഥിരം തമാശയാണോ എന്നാണ്  താരത്തെ അഭിമുഖം ചെയ്ത ലേഖകന്റെ സംശയം.

English Summary: Quarantine cooking has been challenging for many but Robert Pattnson is known for his elaborate pranks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com