ADVERTISEMENT

പാചകവിഡിയോയിലൂടെ ലോക്ഡൗൺ സമയത്ത് യൂട്യൂബിൽ സജീവമാണ് അവതാരകയും ടെലിവിഷൻ താരവുമായി രഞ്ജിനി ഹരിദാസ്. തനി നാടൻ കപ്പപുഴുക്ക് തയാറാക്കുന്ന പുതിയ വിഡിയോയിൽ തന്റെ പാചകം മെച്ചപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നെന്നും രഞ്ജിനി പറയുന്നു. ഇതിനോടകം പാചക പരീക്ഷണങ്ങളുടെ വിഡിയോകൾ രഞ്ജിനി പങ്കു വച്ചതിനൊക്കെ മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഡയറ്റ് നോക്കുന്ന ആൾക്കാർ കപ്പ കഴിക്കരുത്, പെട്ടെന്ന് തടിവയ്ക്കും. പോഷകഗുണങ്ങൾ ഒന്നും ഇല്ലെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർക്ക് ധൈര്യമായി കഴിക്കാം. ഗ്ലൂട്ടൺ അലർജിയുള്ളവർക്ക് കപ്പ ഉപയോഗിക്കാം, കപ്പയിൽ  ഗ്ലൂട്ടൺ ഇല്ല. കപ്പപ്പൊടി ഉപയോഗിച്ച് അങ്ങനെയുള്ളവർക്ക് വിഭവങ്ങൾ തയാറാക്കാം.

ചേരുവകൾ

  • കപ്പ – 3 എണ്ണം
  • തേങ്ങാ – അര കപ്പ്
  • പച്ചമുളക് – 3
  • കറിവേപ്പില
  • ഉണക്കമുളക് – 4
  • വെളുത്തുള്ളി – 2 അല്ലി (ചതച്ചത്)
  • ചെറിയ ഉള്ളി – 8 എണ്ണം (ചെറുതായി അരിഞ്ഞത്)
  • കടുക് 
  • ജീരകം
  • വെളിച്ചെണ്ണ

തയാറാക്കുന്ന വിധം

കപ്പ ചെറിയ കഷ്ണങ്ങളാക്കി ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കുക. വെന്തുവരുമ്പോൾ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വാങ്ങി വെള്ളം വാർത്ത് എടുക്കണം.

ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, ജീരകം, കറിവേപ്പില, പച്ചമുളക്, ഉണക്കമുളക്, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ചേർത്ത് വഴറ്റി എടുക്കാം. ഇതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന കപ്പയും തേങ്ങയും ചേർത്ത് നന്നായി യോജിപ്പിക്കാം. ആവശ്യത്തിന് ഉപ്പും ചേർക്കാം. മീൻ കറിയ്ക്കൊപ്പം കഴിക്കാൻ സൂപ്പറാണ്.

English Summary: Ranjini Haridas, Kappa Puzhukku, Tapioca with Grated Coconut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com