വെറും മൂന്ന് ചേരുവകൾ കൊണ്ട് ചോക്ലേറ്റ് കേക്കുമായി കനിഹ

yummy-oreo-cake
SHARE

ബിസ്ക്കറ്റും പാലും ബേക്കിങ് പൗഡറും ഉണ്ടെങ്കിൽ വീട്ടിലെ ഫ്രൈയിങ് പാനിൽ ചോക്ലേറ്റ് കേക്ക് തയാറാക്കുന്ന വിഡിയോയുമായി എത്തിയിരിക്കുന്നത് സിനിമാ താരം കനിഹയാണ്. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന സോഫ്റ്റ് ചോക്ലേറ്റ് രുചിയാണിത്. മകൻ സായി റിഷിക്കൊപ്പമാണ്  കനിഹ കേക്ക് ബേക്ക് ചെയ്യുന്നത്.

ചേരുവകൾ

  • ഓറിയോ ബിസ്ക്കറ്റ് – 2 പാക്കറ്റ്
  • പാൽ – 1 കപ്പ്
  • ബേക്കിങ് പൗഡർ – 1 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം

  • ബിസ്ക്കറ്റ് മിക്സിയുടെ  ജാറിൽ ഇട്ട് നന്നായി പൊടിച്ച ശേഷം ഒരു ബൗളിലേക്ക് ഇടാം.
  • ഇതിലേക്ക് പാലും ബേക്കിങ് പൗഡറും ചേർത്ത് യോജിപ്പിച്ച് എടുക്കാം. ബേക്ക് ചെയ്യാനുള്ള പാത്രത്തിലേക്ക് ഈ ബാറ്റർ ഒഴിക്കാം.
  • പത്ത് മിനിറ്റ് പ്രീ ഹീറ്റ് ചെയ്ത് വച്ചിരിക്കുന്ന പാത്രത്തിലേക്ക് ഒരു തട്ട് വച്ച ശേഷം കേക്ക് ടിൻ ഇറക്കി വയ്ക്കാം. 30 മിനിറ്റ് മൂടി വച്ച് ചെറിയ തീയിൽ വേവിച്ച് എടുക്കാം. ചോക്ലേറ്റ് സിറപ്പ് കൊണ്ട് അലങ്കരിച്ച് കഴിക്കാം.

English Summary: Yummy Oreo Cake without Oven and Eggs by Actress KanihaShyam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA