ADVERTISEMENT

വീട്ടിൽ വളരെ പെട്ടെന്ന് തയാറാക്കാവുന്ന റോക്കറ്റ് അടുപ്പ്, മൂന്ന് കല്ല് കൂട്ടി അടുപ്പ് തയാറാക്കി തീ കത്തിക്കുന്നതിൽ ചൂട് പുറത്തേക്ക് ധാരാളം നഷ്ടപ്പെടുന്നുണ്ട്. എന്നാൽ ഈ ഇഷ്ടിക അടുപ്പിൽ കൂടുതൽ ചൂട് നിലനിൽക്കും. വളരെ കുറച്ച് വിറക് ഉപയോഗിച്ചാൽ മതി.

അടുപ്പ് വയ്ക്കുന്ന പ്രതലം നിരപ്പാക്കി എടുക്കണം. രണ്ട് ഇഷ്ടിക സമാന്തരമായും ഒന്നര ഇഷ്ടിക തിരശ്ചീനമായും വയ്ക്കാം. ഇതിന് മുകളിലേക്ക് ഇരുമ്പിന്റെ ഒരു നെറ്റ് വയ്ക്കാം. ഇതിനുമുകളിലേക്ക് വീണ്ടും ഇഷ്ടിക കഷ്ണങ്ങൾ (മൂന്ന് മുഴുവൻ ഇഷ്ടികയും ഒരു പകുതിയും) അടുക്കി കൊടുക്കുക. അതിന് മുകളിൽ വീണ്ടും നാല് ഇഷ്ടിക ഉപയോഗിച്ച് അടുക്കി വയ്ക്കാം. വീണ്ടും നാല് ഇഷ്ടിക ഉപയോഗിച്ച് നാലാമത്തെ ലെയർ വയ്ക്കാം. അഞ്ചാമത്തെ ലെയർ വീണ്ടും നാല് ഇഷ്ടിക ഉപയോഗിച്ച് വയ്ക്കാം, ഇതു പോലെ രണ്ട് ലെയർ കൂടി വയ്ക്കണം. മൊത്തം ഏഴ് ലെയറുള്ള അടുപ്പാണ് ഇത്. ഇരുമ്പ് ഗ്രില്ലിന്റെ മുകളിലാണ് വിറക് വയക്കുന്നത്, താഴം വീഴുന്ന ചാരം വാരിക്കളയാം. മുകളിൽ പഴയ സ്റ്റൗവിന്റെ സ്റ്റാൻഡ് വച്ച് പാത്രം വയ്ക്കാം. അടിയിൽ നിന്ന് തീ കത്തിച്ച് മുകളിൽ പാത്രം വച്ച് ചൂടാക്കാം. ഈ അടുപ്പിന് കുറച്ച് വിറക് ഉപയോഗിച്ചാൽ മതി, പുകയും വരില്ല.

English Summary: A rocket stove is an efficient and hot burning stove using small diameter wood fuel.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com