തണ്ണിമത്തൻ പാനീയവുമായി ഇടിക്കൂട്ടിലെ സൂപ്പർ താരം

dwayne-manarita
SHARE

ലോകമെമ്പാടുമുള്ള ജനങ്ങള്‍ കോവിഡ് ഭയത്തില്‍ കഴിയുമ്പോള്‍  സെലിബ്രിറ്റികള്‍ പലതരം പോസ്റ്റുകളുമായി ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തുന്നുണ്ട്.  ആരാധകരെ ഭയത്തില്‍ നിന്നകറ്റി ലോക്ഡൗണ്‍ കാലം സുന്ദരമാക്കാന്‍ ഉദ്ദേശിച്ചാണ് എല്ലാവരും ഇതൊക്കെ ചെയ്യുന്നത്.  ഇപ്പോള്‍ ഇന്റ്‌റഗ്രാമില്‍ ശ്രദ്ധേയമായിരിക്കുന്നത് നടനും റസ്ലിങ്ങ് താരവും ദി റോക്ക് എന്നറിയപ്പെടുന്ന ഡൈവ്ന്‍ ജോണ്‍സന്റെ ഒരു വീഡിയോ ആണ്.  തന്റെ വീഡിയോയിലൂടെ തണ്ണിമത്തന്‍ മനറീറ്റ തയാറാക്കുന്ന വിധമാണ് ഡൈ്വന്‍ ജോണ്‍സണ്‍ പങ്കുവെച്ചിരിക്കുന്നത്.  നാം കടന്നു പോകുന്ന ആശങ്കാ ജനകങ്ങളായ നാളുകളില്‍ വിഷമിച്ചിരിക്കാതെ വേനല്‍ക്കാലത്തെ ആസ്വദിക്കൂ എന്നാണ് അദ്ദേഹം തന്റെ സുഹൃത്തുക്കളോടും ആരാധകരോടും പറയുന്നത്.  

വേനല്‍ക്കാലപാനീയം എന്നാണ് തണ്ണിമത്തന്‍ മനറീറ്റയെ വിശേഷിപ്പിച്ചിരിക്കുന്നത്.  മൂന്നരമിനിറ്റിലധികം ദൈര്‍ഘ്യമുള്ള ഒരു വീഡിയോയിലൂടെ ഡൈവ്ന്‍ ജോണ്‍സണ്‍ തണ്ണിമത്തന്‍ മനറീറ്റ എങ്ങനെ തയ്യാറാക്കാം എന്ന് വിശദീകരിക്കുന്നുണ്ട്.  സ്വന്തം ടെക്വില ബ്രാന്‍ഡായ ടെറമന ഉപയോഗിച്ച് നിര്‍മ്മിച്ച മാര്‍ഗരിറ്റയാണ് തണ്ണിമത്തന്‍ മനരിറ്റ.  തണ്ണിമത്തനു പുറമെ ടെറമാന, ലൈം ജ്യൂസ്, അഗാവേ എന്നിവ ചേര്‍ത്താണ് മനറീറ്റ തയാറാക്കുന്നത്.  എല്ലാവരും ഇത് തയാറാക്കി കഴിച്ച് വേനല്‍ക്കാലം സുന്ദരമാക്കൂ എന്ന് ഡൈവ്ന്‍ ആരാധകരോടായി പറയുന്നു. 

English Summary: Dwayne Johnson Rock Shares Watermelon Manarita Recipe Tequila Teremana

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA