ബബിൾഗം ഊതി വീർപ്പിച്ച് ഗിന്നസ് ബുക്കിൽ കയറിയ താരം

chad-fell
SHARE

ബബിൾഗം ചവച്ചുചവച്ച് ബലൂൺ പോലെ ഊതി വീർപ്പിക്കുക. കുട്ടികളുടെ ഇഷ്ടവിനോദം. വീർത്തുവീർത്തു വന്ന് ‘ഠപ്പേ’ എന്നു പൊട്ടുമ്പോൾമൂക്കിലും ചുണ്ടിലും കവിളിലുമൊക്കെ അങ്ങനെ പറ്റിപ്പിടിക്കും അതു ചുരണ്ടിക്കളയാൻ പിന്നെയും സമയം വേണം. ഇങ്ങനെ ബബിൾഗം വീർപ്പിക്കുന്നതിനു ലോക റെക്കോർഡ് കിട്ടിയ കക്ഷിയെക്കുറിച്ച് കേട്ടിട്ടുണ്ടോ?

അമേരിക്കയിലെ അലബാമയിൽ വിൻസ്റ്റൺ കൗണ്ടിയിലുള്ള ചാഡ് ഫെൽ എന്ന കക്ഷി ചുമ്മാ ബബിൾഗം ചവച്ചുവീർപ്പിച്ചു നടന്ന ചില്ലറക്കാരനല്ല. 2004 ഏപ്രിൽ 24ന് കക്ഷി മൂന്ന് ഡബിൾ ബബിൾഗം എടുത്ത് ചവച്ചുചവച്ച് ഊതിയങ്ങു വീർപ്പിച്ചു. വീർത്തുവന്ന കുമിളയുടെ ചുറ്റളവ് അരമീറ്ററായിരുന്നു. കൃത്യമായിപ്പറഞ്ഞാൽ 50 സെന്റീമീറ്റററും എട്ടുമില്ലീമീറ്ററും. വർഷങ്ങൾ‍ക്കിപ്പുറവും ഈ റെക്കോർഡ് തകർന്നിട്ടില്ല എന്നതാണ് കൗതുകകരം.

ബബിൾഗം ഇങ്ങനെ വീർപ്പിക്കാനുള്ള ചില സൂത്രവിദ്യകൾ ഉണ്ട്, ചൂടുള്ള കാലാവസ്ഥയിലാണ് ബബിൾഗം കൂടുതൽ വീർത്ത് വരുന്നത്. വീർപ്പിക്കുന്നതിന് മുൻപ് 15 മിനിറ്റ് എങ്കിലും ഇത് നന്നായി ചവയ്ക്കണം, ഇതിലെ മധുരം ഇലാസ്റ്റിസിറ്റി കുറയ്ക്കും. വായുടെ ഒരു വശത്ത് വച്ച് ചവയ്ക്കാനും ശ്രദ്ധിക്കണം. ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കും ബബിൾഗം ഊതി വീർപ്പിച്ച് സ്റ്റാറാകാം.

English Summary: Chad Fell  blew a bubblegum bubble with a diameter of 50.8 cm

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA