മരുമകനെ സ്വീകരിക്കാൻ അറുപത്തിയേഴ് വിഭവങ്ങളൊരുക്കി വീട്ടമ്മ!

67-item-Andhra
SHARE

ക്യാമറയിൽ നോക്കി ഒരു വീട്ടമ്മ കൈകൂപ്പി സ്വാഗതം ചെയ്യുകയാണ്. തുടർന്ന് കാണുന്നത് ആരുടേയും കണ്ണ് തള്ളി പോകുന്ന വിഭവ സമൃദ്ധമായ ആഹാരമാണ്. ഒന്നും രണ്ടുമല്ല അറുപത്തേഴു വിഭവങ്ങളാണ് തീൻ മേശയിൽ ആന്ധ്രക്കാരിയായ വീട്ടമ്മ ഉണ്ടാക്കിയിരിക്കുന്നത്. വീട്ടിലേക്കു വരുന്ന തന്റെ മരുമകനെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ ഗംഭീര സദ്യ ഒരുക്കിയിരിക്കുന്നത്. 

രണ്ടു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്തു നിമിഷങ്ങൾക്കുള്ളിൽ തന്നെ 93 000 പേര് കാണുകയും നിരവധി പേർ വീട്ടമ്മയുടെ പ്രവർത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും  പോസ്റ്റുകൾ ഇടുകയും  ചെയ്തു. മരുമകന് ഇത്തരത്തിലുള്ള സ്വാഗതം  നൽകുന്നത് സമൂഹത്തിലെ ആൺമേൽക്കോയ്മയെ ശരിവെച്ചു കൊടുക്കുന്നതിനു തുല്യമാണെന്ന് ചിലർ പറയുമ്പോൾ മരുമകൻ തടി കൂടി തട്ടിപോകുമല്ലോ എന്ന ഹാസ്യരൂപത്തിലുള്ള കമന്റുകളും സജീവമാണ്. 

മരുമകനെ കൂടി ഇത്തരം വിഭവങ്ങൾ ഉണ്ടാക്കുവാൻ പഠിപ്പിക്കണമെന്നാണ് ചിലരുടെ ആവശ്യം.  സ്വന്തം മകൾക്കും ഇത് പോലെയൊക്കെയുള്ള സദ്യ കൊടുക്കേണ്ടേ എന്നാണ് ചിലരുടെയൊക്കെ ചോദ്യം. താൻ ഉണ്ടാക്കിയ വിഭങ്ങളെ കുറിച്ച് വിശദമായ വിവരണവും വീഡിയോയിലൂടെ വീട്ടമ്മ നൽകുന്നുണ്ട്.  ഏതായാലും സമൂഹ മാധ്യമങ്ങളിൽ വീട്ടമ്മ വൈറലാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA