ADVERTISEMENT

പാചകം ചെയ്യുമ്പോൾ അബദ്ധം ഉണ്ടാകുന്നതൊക്കെ സ്വാഭാവികമാണ്. ചിലപ്പോൾ ഉപ്പിനു പകരം പഞ്ചസാര. അല്ലെങ്കിൽ അളവിൽ കൂടുതൽ ചേരുവകൾ.  തുടക്കക്കാർക്ക് മാത്രമല്ല വിദഗ്ധരായ പാചകക്കാർക്കു പോലും ഇത്തരത്തിലുള്ള അബന്ധങ്ങൾ ഉണ്ടാകാറുണ്ട്.  പാചകത്തിനിടയിലുണ്ടാവുന്ന അബന്ധങ്ങളെ ചില പൊടിക്കൈ പ്രയോഗങ്ങളിലൂടെ പരിഹരിക്കുകയാണ് പതിവ്. എന്നാൽ മുട്ട ബുൾസൈ തയാറാക്കുന്നതിനിടയിൽ കുരുമുളക് കൂടിപ്പോയാൽ എന്ത് ചെയ്യും? പരിഹാരം വളരെ ലളിതമാണ്. അധികമായ കുരുമുളക് വാക്വം ക്ലീനർ ഉപയോഗിച്ച് എടുത്ത് മാറ്റുന്ന ഒരു വീഡിയോ ട്വിറ്ററിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.

എന്നാൽ വാക്വം ചെയ്യുമ്പോൾ ഉണ്ടാകുന്ന  അമിതമായ സമ്മർദ്ദം മൂലം മുട്ട മുഴുവനായി  യന്ത്രത്തിന്റെ ഉള്ളിലേക്ക് കയറിയിരിക്കുകയാണ്. ഏതായാലും ലക്ഷകണക്കിന് ആളുകളാണ് രസകരമായ ഈ വീഡിയോ ട്വിറ്ററിൽ കണ്ടിരിക്കുന്നത്. കൗതകരമായ  ഒട്ടനവധി കമന്റ്സും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ അധികമായി വരുന്ന  കുരുമുളക് എങ്ങനെ മാറ്റിയെടുക്കാം എന്ന  നിർദേശങ്ങളും കമന്റുകളിലൂടെ അറിയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com