ആകര്‍ഷകമായ ഓഫറുകളുമായി ടിടികെ പ്രസ്റ്റീജ് പൊന്നോണ മഹോത്സവം

ttk-prestige-ponana-maholsavam
SHARE

ബെംഗളൂരു.: ഓണാഘോഷങ്ങളോടനുബന്ധിച്ച് ആകര്‍ഷകങ്ങളായ ഓഫറുകളും ഡിസ്‌കൗണ്ടുകളുമായി ടിടികെ പ്രസ്റ്റീജ് പൊന്നോണ മഹോത്സവം. ഒക്ടോബര്‍ 28 വരെ നീണ്ടുനില്‍ക്കുന്ന, പൊന്നോണ മഹോത്സവ പരിപാടിയില്‍ അടുക്കള അപ്ലെയന്‍സുകളും പ്രസ്റ്റീജ് ക്ലീന്‍ ഹോം ഉല്പന്നങ്ങളും വലിയ ആനുകൂല്യങ്ങളോടെ വാങ്ങാം. കേരളത്തിലെ ഉപഭോക്താക്കളുടെ അഭിരുചി കണക്കിലെടുത്ത് ഹോം - കുക്കിനു വേണ്ടി പ്രത്യേകമായി രൂപകല്പന ചെയ്തവയാണ് ഓഫറുകള്‍. 

ഓരോ വീടിന്റെയും ഹൃദയമാണ് അടുക്കള. അതുകൊണ്ടാണ് ഓണത്തിന് മികച്ച ഓഫറുകളും ഡീലുകളും നല്കുന്നതെന്ന് ടിടികെ പ്രസ്റ്റീജ് സീനിയർ വൈസ് പ്രസിഡന്റ് ദിനേശ് ഗാര്‍ഗ് പറഞ്ഞു. 

കിച്ചന്‍ ഹുഡ്‌സ്, ചെറിയ ഉല്പന്നങ്ങള്‍ എന്നിവയ്ക്ക് ഉപഭോക്താവിന് കാഷ് ഡിസ്‌കൗണ്ട് ലഭ്യമാണ്. പ്രഷര്‍ കുക്കര്‍, മിക്‌സര്‍, ഗ്രൈന്‍ഡര്‍, ഗാസ് സ്റ്റൗവ്, ഇന്‍ഡക്ഷന്‍ സ്റ്റൗവ്, കുക്കുവെയര്‍ എന്നിവയുടെ കോമ്പിനേഷനും ഇളവുകള്‍ നേടാം. ഉദാഹരണത്തിന് 10895 രൂപ വിലയുള്ള എഡ്ജ് ഗ്ലാസ് ടോസ് 3 ബര്‍ണര്‍ ഗാസ് സ്റ്റൗവ് വാങ്ങുമ്പോള്‍ 5845 രൂപ വിലവരുന്ന ഒരുകെട്ട് ഉല്പന്നങ്ങള്‍ സൗജന്യമായി ലഭിക്കും. ഇതില്‍ 3 ലിറ്റര്‍ അലൂമിനിയം സ്വിച്ച് പ്രഷര്‍ കുക്കറും ഒമേഗ ഡീലക്‌സ് മെറ്റാലിക്കയും ഉള്‍പ്പെടും. കിച്ചന്‍ ഹുഡ് ശ്രേണിയില്‍ പ്ലാറ്റ് 45 ശതമാനവും ചെറിയ ഉല്പന്നങ്ങള്‍ക്ക് 20 ശതമാനവും ഓഫർ ലഭ്യമാണ്.

പ്രസ്റ്റീജ് ക്ലീന്‍ ഹോമില്‍, ഉപഭോക്താവിന് തട്‌വ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍, വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങുമ്പോള്‍ 995 രൂപ വിലയുള്ള സ്റ്റീല്‍ വാട്ടര്‍ ബോട്ടിലുകള്‍ സൗജന്യമായി ലഭിക്കും. 10690 രൂപ വിലയുള്ള ടൈഫൂണ്‍ വാക്വം ക്ലീനര്‍ 6995 രൂപയ്ക്കു ലഭിക്കുമെന്നതാണ് മറ്റൊരു ഓഫര്‍. എല്ലാ ഡീലര്‍ ഔട്ട്‌ലറ്റുകളിലും ടിടികെ എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളിലും ഓഫര്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദർശിക്കുക www.ttkprestige.com

English Summary : TTK Prestige - Ponnona Mahotsavam Offers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA