ഓൺലൈൻ പാചക മത്സരം: ഒന്നാം സമ്മാനം ഹാജിറയ്ക്ക്
Mail This Article
സേമിയ കൊണ്ട് 18 വിഭവങ്ങളുള്ള ഓണസദ്യ ഒരുക്കി മലപ്പുറം സ്വദേശി ഹാജിറ ‘ടേസ്റ്റ് ഒാഫ് ഒാണം’ പാചകറാണിയായി. 40,000 രൂപയാണ് ഒന്നാം സമ്മാനം. ഒാണക്കാലത്ത് മനോരമ ഓൺലൈനും സേവറൈറ്റും ചേർന്നാണ് ‘ടേസ്റ്റ് ഒാഫ് ഓണം’ ഓൺലൈൻ പാചകമത്സരം നടത്തിയത്.
ഔഷധഗുണമുള്ള നീല ശംഖുപുഷ്പവും സേവറൈറ്റ് സേമിയയും ചേർത്ത് ബ്ളൂ ഡെസേർട് ഒരുക്കി ആലുവ സ്വദേശി സുധീഷ് കുമാർ 25,000 രൂപയുടെ രണ്ടാം സമ്മാനവും പോഷക കൂട്ടുകറി ഒരുക്കിയ കോഴിക്കോട് സ്വദേശി എ. ഇ. ഹസീന 10, 000 രൂപയുടെ മൂന്നാം സമ്മാനവും നേടി.
പാചക വിദഗ്ധ ലക്ഷ്മി നായരും റാവിസ് ഗ്രൂപ്പ് കോർപ്പറേറ്റ് ഷെഫ് സുരേഷ് പിള്ളയുമായിരുന്നു വിധികർത്താക്കൾ. ആദ്യം എൻട്രി അയച്ച നൂറു പേർക്ക് 500 രൂപയുടെ ഇ – ഗിഫ്റ്റ് വൗച്ചർ ലഭിക്കും. സമ്മാനം സംബന്ധിച്ച വിവരങ്ങൾ വിജയികളുടെ ഇ – മെയിലേക്ക് അയയ്ക്കുന്നതാണ്. സന്ദർശിക്കുക : https://specials.manoramaonline.com/Lifestyle/2020/savorit-vermicelli-taste-of-onam/index.html