ADVERTISEMENT

1996മുതലാണ് രാജ്യാന്തര എഗ് കമ്മിഷന്‍ ഒക്ടോബര്‍ മാസത്തിലെ രണ്ടാം വെള്ളിയാഴ്ച മുട്ടദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന പോഷക സമ്പത്തുള്ള ഭക്ഷ്യവസ്തുവായ മുട്ടയുടെ പ്രചാരമാണ് ദിനാചരണത്തിന്റെ ലക്ഷ്യം. പ്രോട്ടീന്‍, കൊഴുപ്പ്, ജീവകം എന്നിവയുടെ കലവറയാണ് മുട്ടകള്‍.

കോഴി, താറാവ്, കാട എന്നിവയാണ് മനുഷ്യര്‍ പൊതുവെ ഉപയോഗിക്കാറുള്ള മുട്ടകള്‍.

ഒരു കോടിയിലേറെ മുട്ടയാണ് ഒരു ദിനം കേരളത്തില്‍ ഉപയോഗിക്കുന്നത്. അതേസമയം, മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് കൊഴുപ്പ് കൂടുതലുള്ളവര്‍ക്ക് നല്ലതല്ലെന്ന് ഡോക്ടർമാർ പറയുന്നു.

മുട്ട ചീത്തയായോ? നോക്കാം..

egg-test

കടയിൽ നിന്നു വാങ്ങിയ മുട്ട ‘ഫ്രഷ്’ ആണോ? ഫ്രിജിൽ ഇരിക്കുന്ന മുട്ട കഴിക്കാൻ കൊള്ളാവുന്നതാണോ? പരിശോധിക്കാൻ എളുപ്പമാർഗമുണ്ട്. ഒരു ചില്ലു പാത്രം നിറയെ വെള്ളമെടുക്കുക. മുട്ട വെള്ളത്തിലിടുക.

വെറുതെ നിലത്തു വച്ചതുപോലെ മുട്ട പാത്രത്തിന്റെ അടിത്തട്ടിൽ താഴ്ന്നു കിടക്കുന്നതു കണ്ടാൽ ഉറപ്പിക്കാം, മുട്ട ‘ഫ്രഷ്’ തന്നെ. അടിത്തട്ടിൽ കുത്തനെ നിൽക്കുകയാണെങ്കിൽ പഴകിത്തുടങ്ങിയതായി മനസിലാക്കാം. എങ്കിലും കഴിക്കാൻ കൊള്ളാവുന്ന അവസ്ഥയിൽ തന്നെയാണ്. പുഴുങ്ങിയാണ് ഉപയോഗിക്കുന്നതെങ്കിൽ നന്നായി തിളപ്പിച്ച വെള്ളത്തിൽ പതിവിലുമേറെ സമയം ഇട്ടശേഷം ഉപയോഗിക്കുക.

മുട്ട ജലനിരപ്പിന്റെ മുകളിലേക്കു പൊങ്ങിക്കിടക്കുന്നതു കണ്ടാൽ ചീത്തയായി എന്നുറപ്പിക്കാം. കഴിക്കാൻ പാടില്ല.

English Summary : World Egg Day  is celebrated around the world and helps to raise awareness of the benefits of eggs and their importance in human nutrition.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com