കരിമ്പിൻ ടേസ്റ്റ് ലാൻഡ്; നാവിൽ നാടൻ രുചിമേളം

HIGHLIGHTS
  • കൊതിയൂറും നാടൻ മീൻ വിഭവങ്ങൾ ഇവിടെ സ്പെഷലാണ്.
  • ആറ്റുമീൻ കറിയോടു കൂടിയ നൂറ് രൂപയുടെ സാധാരണ ഊണും ഇവിടെ ലഭ്യമാണ്...
karimpin-taste-land-food
കരിമ്പിൻ ടേസ്റ്റ് ലാൻഡിലെ തനി നാടൻ വിഭവങ്ങൾ
SHARE

കൊറോണക്കാലത്തും കുടുംബത്തോടൊപ്പം ധൈര്യമായി ഭക്ഷണം കഴിക്കാൻ കയറാവുന്നൊരിടം. കൊതിയൂറും നാടൻ മീൻ വിഭവങ്ങൾ ഇവിടെ സ്പെഷലാണ്. വറുത്തതും പൊരിച്ചതും മുളകിട്ടതും തേങ്ങാ അരച്ചതും... മീൻ വിഭവങ്ങൾക്ക് ഇവിടെ പല രൂപവും ഭാവവുമാണ്. എരിവു പ്രിയരെയും എരിവ് തീരെ ഇഷ്ടമല്ലാത്തവരെയും തൃപ്തിപ്പെടുത്തും ഇവിടുത്തെ നളൻമാർ. ഭക്ഷണം കഴിക്കാൻ സാമൂഹിക അകലം പാലിച്ചു തന്നെ ഇവിടെ ഇരിക്കാം, വലുതും ചെറുതുമായ എട്ടു ഹട്ടുകൾ. ഓരോന്നിനോടും ചേർന്ന് കൈകഴുകുവാനുള്ള സംവിധാനം. ഇവിടുത്തെ പ്രധാന ആകർഷണം കുടുംബസമേതം എത്തുന്നവർക്കായി മാത്രം ഒരുക്കിയിരിക്കുന്ന ഗുഹയാണ്. കരിങ്കല്ലു നിർമിതിയുടെ രൂപകൽപനയാണ് ഇതിന്. കുട്ടികൾക്കും മുതിർന്നവർക്കും വ്യത്യസ്തമായ രുചിയോർമകൾ സമ്മാനിക്കുന്നിടമാണ്. കൊറോണക്കാലത്ത് പാഴ്സൽ സംവിധാനവും ഇവിടെ തയാറാക്കിയിട്ടുണ്ട്. വീടുകളിൽ നടത്തുന്ന പരിപാടികൾക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്നുമുണ്ട്.

karimpin-taste-land-022
കോട്ടയം – ചങ്ങനാശ്ശേരി റൂട്ടിൽ നാട്ടകം കോളജ് കഴിഞ്ഞ് റോഡിന് ഇടതു വശത്താണ് കരിമ്പിൻ ടേസ്റ്റ് ലാൻഡ്

കോട്ടയം – ചങ്ങനാശ്ശേരി റൂട്ടിൽ നാട്ടകം കോളജ് കഴിഞ്ഞ് റോഡിന് ഇടതു വശത്താണ് കരിമ്പിൻ ടേസ്റ്റ് ലാൻഡ്. മെയിൻ റോഡിനോട് ചേർന്നാണ്, പാർക്കിങ് സൗകര്യവുമുണ്ട്.

പതിനഞ്ച് വർഷം മുൻപ് കള്ളുഷാപ്പിനോട് ചേർന്ന് ഒരു പടുത വലിച്ചു കെട്ടി തുടങ്ങിയതാണ് ഈ ഭക്ഷണശാല. പിന്നീട് ഹട്ടുകളും കൂടുതൽ സൗകര്യങ്ങളും ഒരുക്കി. ഇപ്പോൾ അത്യാധുനിക സൗകര്യങ്ങളും നാടൻ രുചികളുടെ കലവറയുമായി ജനഹൃദയങ്ങളിൽ ഇടം പിടിച്ചിരിക്കുകയാണ് ഈ ഭക്ഷണശാല.

ഇവിടുത്തെ മീൻ വിഭവങ്ങൾ സൂപ്പറാണ്

karimpin-taste-land-066
വരാൽ വാഴയിലയിൽ പൊള്ളിച്ചത്

ഇവിടെ മീൻകറികൾ മൂന്നുനാല് ഐറ്റം ദിവസവും കാണും, നെന്മീൻ, മോത, വറ്റ, വരാൽ, മഞ്ഞക്കൂരി തുടങ്ങിയവ കൂടാതെ ആറ്റുമീൻ വറുത്തത്, മൊരശ്ശ് പീര, ചെമ്മീൻ വറുത്തത്, കൊഞ്ച്, പള്ളത്തി വറുത്തത്, കക്കാഇറച്ചി, സ്പെഷൽ പോത്തു വറ, നന്മീൻ ചട്ടിക്കറി, താറാവ് കറി, കപ്പ, വരാൽ വാഴയിലയിൽ പൊള്ളിച്ചത്, സ്പെഷൽ ചിക്കൻ ഉലർത്ത്, ഇഞ്ചിയും പച്ചമുളകും ചതച്ച് ചേർത്ത് ഇഞ്ചിക്കള്ള്... എന്നിങ്ങനെ രസികൻ വറപൊരി വിഭവങ്ങളുടെ നീണ്ട നിരയുണ്ട്. വാള, നെന്മീൻ, വറ്റ എന്നിവയുടെ തലക്കറി കഴിക്കാൻ വേണ്ടി മാത്രം ഇവിടെ എത്തുന്നവരുമുണ്ട്.

karimpin-taste-land-055
140 രൂപയുടെ താലി മീൽസും ആറ്റുമീൻ കറിയോടു കൂടിയ നൂറ് രൂപയുടെ സാധാരണ ഊണും

വരാൽ വാഴയിലയിൽ പൊള്ളിച്ചത്: മസാലയുടെ അതിപ്രസരം ഇല്ലാത്ത മീൻ വിഭവമാണിത്. ഒരു വലിയ വരാൽ ഒന്നാകെ വൃത്തിയാക്കി വരഞ്ഞ് മസാല പുരട്ടി എണ്ണയിൽ വറുത്ത് കോരി, അതേ എണ്ണയിൽ ഉണക്ക മുളക് ചതച്ചതും സ്പെഷൽ മസാലക്കൂട്ടും വറുത്തു കോരി വരാലിനെ പൊതിഞ്ഞ് വാഴയിലയിൽ പൊള്ളിച്ചെടുത്തതുണ്ടെങ്കിൽ ചോറും അപ്പവും എത്രവേണമെങ്കിലും കഴിക്കാം.

നീണ്ടകരയിൽനിന്നു നേരിട്ട് ലേലം വിളിച്ചാണ് നെന്മീൻ, ചെമ്മീൻ എന്നിവ എത്തിക്കുന്നത്. മസാലക്കൂട്ടുകളെല്ലാം ഇവിടെത്തന്നെ പൊടിപ്പിച്ച് തയാറാക്കുന്നു. തൃശ്ശൂർ കൊടകരയിൽനിന്നു വരുത്തുന്ന വെളിച്ചെണ്ണയാണ് വർഷങ്ങളായി ഇവിടെ പാചകത്തിന് ഉപയോഗിക്കുന്നത്. 

കുമരകം, വൈക്കം, തണ്ണീർമുക്കം എന്നിവിടങ്ങളിൽ നിന്നാണ് മീൻ എത്തിക്കുന്നത്. ഓരോ ദിവസത്തേക്കും വേണ്ട വിഭവങ്ങൾ മാത്രമാണ് ഇവിടെ തയാറാക്കുന്നതും. ഭക്ഷണപ്രേമികളുടെ ആവശ്യപ്രകാരം മട്ടൻ ബിരിയാണിയും ചിക്കൻ ബിരിയാണിയും പാലക്കാടൻ സ്പെഷൽ ബിരിയാണിയും ഇപ്പോൾ ഇവിടെ ലഭ്യമാണ്.

ktl-ayla-fish-fry-image
കരിമീൻ തയാറാക്കുന്ന മസാല ഉപയോഗിച്ച് വാഴയിലയിൽ പൊള്ളിച്ചെടുത്ത അയല.

നാടൻ കരിമീൻ വാഴയിലയിൽ പൊള്ളിച്ചതാണ് മീൻ വിഭവങ്ങളിൽ ഏറ്റവും പ്രസിദ്ധം, ഇത് കഴിക്കാൻ വേണ്ടി മാത്രം ആളുകൾ ഇവിടേക്ക് എത്താറുണ്ട്. വിദേശത്തുനിന്ന് എത്തുന്നവർ വീട്ടിൽ പോലും പോകാതെ നേരേ ഇങ്ങോട്ട് വന്ന സന്ദർഭങ്ങളും ഉണ്ട്. കോട്ടയെത്തെത്തുന്ന സെലിബ്രിറ്റികളുടെ പ്രിയ ഭക്ഷണശാലയാണിത്. സെലിബ്രിറ്റികൾക്ക് മാത്രമല്ല സാധാരണക്കാർക്കും പോക്കറ്റ് കാലിയാകാതെ രുചിയോടെ ഇവിടുന്ന് ഭക്ഷണം കഴിക്കാം. കരിമീൻ പൊള്ളിക്കുന്ന അതേ മസാലയിൽ തയാറാക്കുന്ന അയല, മത്തി, കിളിമീൻ തുടങ്ങിയ ചെറിയ മീനുകളും ലഭ്യമാണ്. കരിമീൻ വിലകൂടുതലാണെന്ന് കരുതി വേണ്ടെന്ന് വയ്ക്കുന്നവർക്ക് അതേ മസാലയിൽ പൊരിച്ചെടുത്ത ചെറിയ മീൻ വിഭവങ്ങൾ 100 രൂപയ്ക്ക് ലഭ്യമാണ്. ചെറിയ അയലയാണെങ്കിൽ രണ്ടെണ്ണവും മത്തി മൂന്ന് എണ്ണം വരെ (വലുപ്പം അനുസരിച്ച് ) ഈ നിരക്കിൽ ഇവിടെ ലഭ്യമാണ്.

രണ്ടു തരത്തിലുള്ള ഊണ് ഇവിടെ ലഭ്യമാണ്, 140 രൂപയുടെ താലി മീൽസും ആറ്റുമീൻ കറിയോടു കൂടിയ നൂറ് രൂപയുടെ സാധാരണ ഊണും.

കുടിലുകളും ഗുഹയും നാടൻ രുചിയും ഹൃദയപൂർവം...

karimpin-taste-land-033
കുടുബാംഗങ്ങൾക്ക് മാത്രമായി ഭക്ഷണം കഴിക്കാൻ ഒരുക്കിയിരിക്കുന്ന ഗുഹ.

ഒരിക്കൽ ഇവിടം സന്ദർശിച്ചാൽ വീണ്ടും ഇവിടേക്ക് വരാൻ രുചി മാത്രമല്ല ഭക്ഷണശാലയുടെ രൂപകൽപനയും കാരണമാകുന്നു. ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന കൂടാരവും ഗുഹയും നഗരമധ്യത്തിലെ തിരക്കിൽനിന്നു മാറി മനസ്സമാധാനത്തോടെ വയറു നിറയെ ഭക്ഷണം കഴിക്കാവുന്ന ഇടമാക്കി മാറ്റിയിരിക്കുന്നു. റസ്റ്ററന്റിനോട് ചേർന്നുതന്നെ ലൈസൻസുള്ള കള്ളുഷാപ്പും ഉണ്ട്, ഇവിടെനിന്നു പാഴ്സലായി കള്ളും ലഭിക്കും.

karimpin-taste-land-044
സാമൂഹിക അകലം പാലിച്ച 8 കുടിലുകൾ

8 കുടിലുകളും (ഹട്ട്) ഫാമിലി സ്പെഷൽ ഗുഹയുമാണ് ഇവിടുത്തെ വിഭവങ്ങൾക്കൊപ്പം സൂപ്പർ സ്റ്റാറുകൾ. ഇതൊടോപ്പം  48 പേർക്കിരിക്കാവുന്ന ഒരു ഹാളും ഉണ്ട്, ചെറിയ പരിപാടികൾ ഇവിടെ നടത്താം.

karimpin-taste-land-077
48 പേർക്കിരിക്കാവുന്ന ഹാൾ

കൊറോണക്കാലത്ത് രാവിലെ 9 മുതൽ രാത്രി 9 വരെയാണ് റസ്റ്ററന്റിന്റെ പ്രവർത്തന സമയം. 

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 

ജനറൽ മാനേജർ ജയരാജ് – 0481 2361414
Mobile - 9847143099, 9745244773
email - karimpintasteland@gmail.com
Face Book Page - https://www.facebook.com/karimpinkala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA