പാലക്കാട്ടെ രാമശേരി ഇഡ്ഡലി, ഇനി ആലപ്പുഴയിലും

ramasseri-idli-fest
SHARE

ദക്ഷിണേന്ത്യയുടെ ചങ്കായ ഇഡ്ഡലി ഇന്ന് ഇന്ത്യ മുഴുവൻ ആരാധകരുള്ള പലഹാരമാണ്. കേരളത്തിൽ വ്യത്യസ്തവും രുചികരവുമായ ഇഡ്ഡലിക്കു പേരുകേട്ടതാണ് പാലക്കാട്ടെ രാമശേരി ഇഡ്ഡലി. തൊഴിൽതേടി തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുനിന്നു പാലക്കാട്ടേക്കു കുടിയേറിവരിലൂടെയാണ് രാമശേരി ഇഡ്ഡലിയുടെ പാചകക്കൂട്ട് ഇവിടേക്ക് എത്തിയതത്രേ. പരന്ന രൂപമാണ് ഇവിടത്തെ ഇഡ്ഡലിക്കും. ഈ ഇഡ്ഡലി കഴിക്കാൻ വേണ്ടി മാത്രം യാത്ര ചെയ്തു പാലക്കാടുവരെ പോകുന്നവരും ഉണ്ട്.   

എന്തായാലും ആ പേരുകേട്ട രാമശേരി ഇഡ്ഡലി ഇനി ആലപ്പുഴയിലും ലഭിക്കും. പാലക്കാടിന്റെ ഈ രുചിപ്പെരുമയ്ക്ക് കൂട്ടൊരുക്കുന്നത് ആലപ്പുഴയിലെ കെ.ടി.ഡി.സി ഹോട്ടലാണ്. അഞ്ചിനം വ്യത്യസ്തങ്ങളായ ഇഡ്ഡലികളും ഇവിടെ രുചിക്കാം.

രൂപത്തിലും രുചിയിലും വ്യത്യസ്തമാണ് രാമശേരി ഇഡ്ഡലി. അത് രാമശേരിയില്‍‍ പോയി കഴിക്കാന്‍ പറ്റാത്തവര്‍ക്ക് ആലപ്പുഴവരെ വന്നാല്‍മതി. ഭക്ഷണപ്രേമികള്‍ക്കായി എഗ്, ചിക്കന്‍, സീഫുഡ്, ചോക്ലേറ്റ് ഇഡ്ഡലികളും ഉണ്ട്. കളപ്പുരയിലെ കെടിഡിസി ഹോട്ടലായ റിപ്പിള്‍ ലാന്‍ഡില്‍ ഇഡ്ഡലി ഫെസ്റ്റ് തുടങ്ങിക്കഴിഞ്ഞു.

നഗരസഭാ ചെയര്‍പേഴ്ണ്‍ സൗമ്യാരാജ് ഉദ്ഘാടനം നിര്‍വഹിച്ചു. ഈമാസം ഇരുപത്തിയാറുവരെയാണ് ഇഡ്ഡലി ഫെസ്റ്റ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA