അച്ചാറുകളിലെ ഫ്യൂഷൻ; അതേ നല്ലതാ!

HIGHLIGHTS
  • ലാബിൽ പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് ചേരുവകൾ ഉപയോഗിക്കുന്നത്
  • സ്വന്തം വീടുകളിലെ അടുക്കളകളില്‍ ഒതുങ്ങിപ്പോയ കൈപ്പുണ്യം രുചിപ്രേമികളുടെ ഊണുമേശയിലേക്ക്
Athey-Nallatha-team
ഹാഫെസ് റെഹ്മാനും ആർ. അക്ഷയ്‍യും അമ്മമാർക്കൊപ്പം.
SHARE

കോവിഡ് പ്രതിസന്ധി തൊഴിലിലും പ്രതിസന്ധിയുണ്ടാക്കിയപ്പോൾ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന തീരുമാനത്തിലെത്തി സുഹൃത്തുക്കളായ ഹാഫെസ് റെഹ്മാനും ആർ. അക്ഷയ്‍യും. അമ്മയുടെ കൈപ്പുണ്യം വിപണിയിലെത്തിക്കാൻ അച്ചാർ ബിസിനസ് ആയാലോ എന്നു ആലോചിച്ചപ്പോഴാണ് ‘അതേ നല്ലതാ’ എന്ന് അമ്മ പറയുന്നത്. സ്വന്തമായി ഒരു ബിസിനസ് തുടങ്ങാൻ അമ്മതന്നെയായിരുന്ന തന്റെ പ്രചോദനം. വെറും ഒരു അച്ചാറിന് വിപണിയിൽ എന്തു ചെയ്യാൻ എന്ന മറുവശം ചിന്തയിൽ നിന്നാണ് ഈ മേഖലയെക്കുറിച്ചു പഠിക്കാൻ തീരുമാനിച്ചത്. അടിസ്ഥാന ഗുണമേൻമ പോലുമില്ലാത്ത അസംസ്കൃത വസ്തുക്കൾ കൊണ്ടു നിർമിച്ച അച്ചാറാണ് നിലവിൽ വിപണിയിലെത്തുന്നൽ ഏറെയും എന്നായിരുന്നു ആദ്യ കണ്ടെത്തൽ. ഈ മേഖലയിൽ പുതിയ പരീക്ഷണങ്ങൾ കൊണ്ടുവരാനും തങ്ങൾക്കാകും എന്ന തിരിച്ചറിയൽ കൂടി ആയതോടെ ‘അതേ നല്ലതാ’ എന്ന അച്ചാർ ബ്രാൻഡ് പിറവികൊണ്ടു. 

ഒരു ദിവസം രണ്ടു നേരമെങ്കിലും മലയാളികളുടെ വയറ്റിലേയ്ക്കു പോകുന്ന കെമിക്കലുകൾ എത്രത്തോളം അപകടകരമാണെന്ന് ഓർക്കണം. അതിനൊരു മാറ്റം വരണമെന്ന് ആദ്യമേ തീരുമാനിച്ചു. ഉയർന്ന ഗുണമേൻമയുള്ള സാധനങ്ങളേ ഉപയോഗിക്കൂ എന്നും തീരുമാനമുണ്ട്. മൊത്ത വില ആയിരം വരെ വരുന്ന കായം കൊച്ചിയിൽ 200 രൂപയ്ക്കു കിട്ടും. ഇതിൽ കായം തന്നെയാണോ ഉള്ളതെന്നു ചോദിക്കരുത്. മുഖ്യ അസംസ്കൃത വസ്തുവായ പിരിയൻ മുളകുപൊടിയിൽ മുകളകിനു പുറമേ നിറം കിട്ടാൻ ചേർക്കുന്നതും കെമിക്കലുകൾ. അതുകൊണ്ടു തന്നെ ലാബിൽ പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് കായം ഉപയോഗിച്ചു തുടങ്ങിയത്. മുളകു പോലുള്ളവ സ്വന്തമായി ഉണക്കിപ്പൊടിച്ചെടുത്ത് ഉപയോഗിക്കുന്നു. അതുകൊണ്ടു തന്നെ കൊച്ചു കുട്ടികൾക്കു പോലും ധൈര്യമായ ഉപയോഗിക്കാവുന്ന അച്ചാറുകളാണ് വിപണിയിലെത്തിച്ചിരിക്കുന്നത് – ഹാഫെസ് പറയുന്നു.

Athey-Nallatha-1

മറ്റു കുടുംബങ്ങൾക്കും സഹായമാവണം

ഒരു സംരംഭം തുടങ്ങുമ്പോൾ അത് തന്റെ അമ്മയെപ്പോലെ മധ്യവയസ്കരായ, കോവിഡ് പ്രതിസന്ധിയിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുറച്ചു പേർക്കു കൂടി സഹായമാകണമെന്നും ചിന്തിച്ചു. സ്വന്തം വീടുകളിലെ അടുക്കളകളില്‍ ഒതുങ്ങിപ്പോയ കൈപ്പുണ്യം രുചിപ്രേമികളുടെ ഊണുമേശയിലേക്ക് എത്തിക്കാന്‍ വീട്ടമ്മമാരെ സഹായിക്കാനും ഇത് അവസരമായി. അങ്ങനെയാണ് വ്യത്യസ്തങ്ങളായ അച്ചാറുകളുടെ നിര വിപണയിിലെത്തിച്ചിരിക്കുന്നത്. രുചികരമായ അച്ചാറുകളുണ്ടാക്കാന്‍ കഴിയുന്ന മധ്യവയസ്കരായ വീട്ടമ്മമാരെ ഒരുമിച്ചു ചേര്‍ക്കുന്നതാണ് സംരംഭം. അമ്മമാര്‍ വീട്ട് ജോലികള്‍ക്ക് ശേഷം കണ്ടെത്തുന്ന സമയം ഉപയോഗപ്പെടുത്തിയാണ് ഈ ഉല്‍പ്പന്നങ്ങള്‍ തയാറാക്കുന്നത്. 

Athey-Nallatha-2

അച്ചാറുകള്‍ നിര്‍മിക്കുന്നതിനുളള സാധനങ്ങൾ പ്രാദേശികമായി സംഘടിപ്പിക്കും. അച്ചാര്‍ നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളായ പൊരിക്കല്‍, തൊലികളയല്‍, നുറുക്കല്‍ എന്നിവ ഇവരുടെ വിവിധ യൂണിറ്റുകള്‍ക്കായി വീതിച്ചുകൊടുത്തിരിക്കുകയാണ്. പ്രത്യേകമായി തയാറാക്കിയതാണ് രുചിക്കൂട്ട്. മാംസ, കടല്‍ വിഭവങ്ങള്‍, പച്ചക്കറികള്‍ ഇവ കൊണ്ടെല്ലാമുള്ള അച്ചാറുകൾ ലഭ്യമാണ്. അടുക്കളകളിൽ ഒതുങ്ങിപ്പോകാമായിരുന്ന രുചിവൈവിധ്യങ്ങളെ ആഗോള തലത്തിലുളള ഉപഭോക്താക്കളുടെ രുചിമുകുളങ്ങളിലേയ്ക്കെത്തിക്കുക എന്ന ലക്ഷ്യത്തിലാണ് വിപണനം. 

എറണാകുളം ജില്ലയിലുളള പനങ്ങാട്, തൃപ്പൂണിത്തുറ, കാക്കനാട്, പറവൂര്‍ എന്നിവിടങ്ങളില്‍ നിന്നുളള 33 അമ്മമാരാണ് ആദ്യ ഘട്ടത്തിൽ ഈ സംരംഭത്തില്‍ അണിചേര്‍ന്നിരിക്കുന്നത്. ആഗോളതലത്തില്‍ ഈ കൂട്ടായ്മ വ്യാപിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. www.atheynallatha.com വെബ്സൈറ്റിലൂടെ അച്ചാറുകൾ ഓർഡർ ചെയ്യാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS