ADVERTISEMENT

കുട്ടിക്കാലത്ത് തണ്ണിമത്തൻ കഴിക്കുമ്പോൾ കുരു അറിയാതെ എങ്ങാനും ഉള്ളിൽ പോയാൽ ഏറ്റവും വലിയ പേടി വയറ്റിൽ ‘തണ്ണിമത്തൻ ചെടി’ വളർന്നു വരുമോ എന്നായിരുന്നു. മുതിർന്നപ്പോൾ വിശ്വാസം പോയിട്ട് ആ ഓർമ പോലും ഇല്ലാതായി. എന്നാൽ, തണ്ണിമത്തന്റെ കറുത്തകുരു ധാരാളമായി കഴിക്കാമെന്നാണ് പുതിയ വിശ്വാസം. ഇതിൽ അടങ്ങിയിരിക്കുന്ന പോഷകാംശങ്ങളുടെ കൊച്ചു സ്രോതസ്സുകൾ സെലെനിയം, പൊട്ടാസിയം, സിങ്ക് തുടങ്ങിയവയാണ്. ഹൃദയത്തിനെ ശക്തിപ്പെടുത്തൽ, പ്രതിരോധ ശേഷി, രക്തത്തിലെ ഷുഗറിന്റെ അളവ് കുറയ്ക്കൽ ഇവയൊക്കെ ചെറിയതോതിൽ നിർവഹിക്കാൻ ഈ കുഞ്ഞന്മാർക്ക് കഴിയും. 

തണ്ണിമത്തൻ കുരുവിന്റ ഉപയോഗം കേട്ടാൽ കണ്ണുതള്ളി ഏതാണ്ട് തണ്ണിമത്തന്റെ വലിപ്പമാകും. 

∙ എണ്ണയായി 

വെയിലത്ത് വച്ചുണക്കിയെടുത്ത കുരു കോൾഡ് പ്രസ് ചെയ്ത് എണ്ണയാക്കി ഉപയോഗിക്കുന്ന രീതിയുണ്ട് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ. ‘ഊട്ടാങ്കാ ഓയിൽ’ എന്നാണ് പേര്. മുടിയുടെ ആരോഗ്യത്തിനും തൊലിപ്പുറത്ത് ഈർപ്പം നിലനിർത്താനും നല്ലതാണത്രേ. കുഞ്ഞുങ്ങൾക്കുള്ള ‘ബേബി ഓയിലാ’യും ഇതുപയോഗിക്കുന്നുണ്ട്. 

∙ ബേക്ക് ചെയ്ത് 

ബ്രഡ്, മഫിൻ, കുക്കീസ്, കേക്ക്, ഗ്രനോള ബാർ തുടങ്ങിയവയിൽ നട്ട്സിനൊപ്പം ഉപയോഗിക്കും ഉണക്കിയ തണ്ണിമത്തൻ കുരു. 

∙ സാലഡിനൊപ്പം 

ഫ്രൂട്ട് സാലഡ്, യോഗർട്ട് സാലഡ്, വിവിധ സൂപ്പുകൾ എന്നിവയ്ക്കൊപ്പം ഇവനും ചേരും. 

∙ ഉണക്കിപ്പൊടിച്ച് 

ഉണക്കിയെടുത്ത തണ്ണിമത്തൻ കുരു നല്ല മയത്തിൽ പൊടിച്ചു സൂക്ഷിച്ചാൽ ചായ, സ്മൂത്തീസ്, ഷേക്ക് തുടങ്ങിയവയ്ക്കൊപ്പം ചേർക്കാം. സ്വൽപം കൊഴുപ്പ് കൂട്ടാൻ നല്ലത്. 

English Summary : Watermelon seeds are one of the most nutrient-dense varieties of seeds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com