മുംബൈക്കാരന്റെ 'പറക്കുന്ന ദോശ'; വിഡിയോ...

Flying-Dosa-of-India
SHARE

ദോശകൾ പലവിധമുണ്ട്. എന്നാൽ മുംബൈയിലെ മംഗൾദാസ് മാർക്കറ്റിലെത്തിയാൽ പറക്കുന്ന ദോശ കാണാം, ദോശ പറത്തുന്നവനെയും. മാർക്കറ്റിലെ ശ്രീ ബാലാജി ദോശ സെന്ററിൽ നിന്നുള്ള വിഡിയോയിലാണ് ഈ അത്ഭുതകാഴ്ച. വിഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളും ധാരാളം... ക്രിക്കറ്റിൽ ഫീൽഡിങ്ങിൽ ശോഭിക്കേണ്ടവരായിരുന്നു ഇവർ, കൊറോണക്കാലത്ത് സാമൂഹിക അകലം പാലിച്ച് ഭക്ഷണം തയാറാക്കാനുള്ള സൂപ്പർ വഴി....എന്നിങ്ങനെ പോകുന്നു. ഭക്ഷണം ഇങ്ങനെ എറിഞ്ഞല്ല വിളമ്പേണ്ടത് എന്ന വിമർശനവും ഉയരുന്നുണ്ട്.

ദോശ ഉണ്ടാക്കി വായുവിൽ പറത്തി, പ്ലേറ്റിൽ കൃത്യമായി ചെന്നു വീഴുന്നതാണ് വിഡിയോയിൽ കാണുന്നത്.. അനായാസമായാണ് വിഡിയോയിൽ കാണുന്ന ചെറുപ്പക്കാരൻ ഈ ജോലി ചെയ്യുന്നത്. ലക്ഷക്കണക്കിന് ആൾക്കാരാണ് ഈ വിഡിയോ കണ്ടത്. ചെറുപ്പക്കാരനുള്ള അഭിനന്ദനങ്ങളാണ് കമന്റ് ബോക്സിൽ നിറയുന്നതിലേറെയും. 

English Summary : Viral Video of Mumbai Mans Flying Dosa

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA