ഒരു മണിക്കൂർ കൊണ്ട് നൂറിലേറെ വിഭവങ്ങൾ! റെക്കോർഡുമായി 9 വയസുകാരൻ

SHARE

ഒരു മണിക്കൂറിൽ ഒരു വിഭവം പോലും ഉണ്ടാക്കാൻ പറ്റുമോ എന്ന് സംശയമുള്ളവരുണ്ട്, എന്നാൽ ഒരു മണിക്കൂറില്‍ നൂറിലേറെ വിഭവങ്ങള്‍ തയാറാക്കി ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്സില്‍ വരെ ഇടം നേടിയിരിക്കുകയാണ് ഒരു ഒന്‍പതുവയസുകാരന്‍. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഹയാന്‍ അബ്ദുള്ളയാണ് റെക്കോഡുമായി ശ്രദ്ധേയനാവുന്നത്. 

hayan-delicacy
ഹയാന്‍ അബ്ദുള്ള

രുചികള്‍ക്ക് പ്രസിദ്ധമാണ് കോഴിക്കോട്. എന്നാല്‍ കോഴിക്കോട്ടുകാരനായ ഹയാന്‍ പാചകം ചെയ്യാന്‍ തുടങ്ങിയാല്‍ റെക്കോഡ്  വരെ കൂടെയിങ്ങ് പോരും. ഹയാന്റെ 172 വിഭവങ്ങളില്‍  പാന്‍കേക്കും ഷേയ്ക്കും ചോക്ലറ്റും  ബിരിയാണി എന്നിവയാണ്. ഹയാന് സ്വന്തമായി ഒരു യൂ‍ട്യൂബ് ചാനല്‍ കൂടിയുണ്ട്.   വളരെ പെട്ടന്ന് പാചകം ചെയുന്ന ഹയാന് മത്സരത്തിന് വേണ്ടി വലിയ തയാറെടുപ്പുകള്‍ വേണ്ടി വന്നില്ല. ഇനി ഗിന്നസ് റെക്കോഡെന്ന വലിയ സ്വപ്നത്തിന് പിന്നാലെയാണ് ഈ മിടുക്കന്‍.ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ഹയാന്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA