പോത്തിനു വേണ്ടി സൂപ്പർ ന്യൂട്രീഷ്യസ് സാൻവിച്ച്‍; വിഡിയോ

bread
SHARE

മനുഷ്യർക്കു മാത്രം മതിയോ എല്ലാ സന്തോഷങ്ങളും എന്ന ആമുഖത്തോടെ വീട്ടിലെ പോത്തുകൾക്ക് സ്പെഷൽ സാൻവിച്ച് ഒരുക്കിയിരിക്കുകയാണ് മീററ്റ് സ്വദേശിയായ ഫുഡ്വ്ളോഗർ അമർ സിരോഹി. വൈറ്റമിൻ എച്ച് നിറഞ്ഞ സ്പെഷൽ സാൻവിച്ചിലെ ഫില്ലിങ് പോത്തുകൾക്ക് ഇഷ്ടപ്പെട്ട രുചികളാണ്. ധാന്യപ്പൊടികൾ, കച്ചിപ്പൊടി, ഫ്രഷ് ഓട്സ്, ഫ്രഷ് റോട്ടി തുടങ്ങിയവ ചേർത്ത ഈ സാൻവിച്ചിന്റെ വിഡിയോ മൃഗസ്നേഹികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. അതേസമയം, പോത്തിന് ബ്രഡ് പോലുള്ള ഭക്ഷണം നൽകിയതിനെ എതിർത്തും അഭിപ്രായമുയരുന്നുണ്ട്.

സ്ട്രീറ്റ് ഫുഡ്, ഫിറ്റ്നസ് വിഡിയോകൾ ചെയ്യുന്ന അമർ 2015 ലാണ് ഫുഡ് വ്ളോഗിങ് ആരംഭിച്ചത്. ഭക്ഷണത്തോടുള്ള ഇഷ്ടം തന്നെയാണ് ഫുഡ് റിവ്യൂ കുറുപ്പുകളിൽനിന്നു വിഡിയോയിലേക്കു മാറാനുള്ള കാരണം. 13 സംസ്ഥാനങ്ങളിലേയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഭക്ഷണ വൈവിധ്യങ്ങൾ ഇതിനോടകം വിഡിയോകളാക്കിയിട്ടുണ്ട്. വ്യത്യസ്തമായ വിഡിയോകൾ ചെയ്ത് ഫുഡ് ട്രെൻഡിനൊപ്പം നിൽക്കുകയെന്നതാണ് ഈ വ്ളോഗറുടെ വിജയമന്ത്രം.

English Summary : Vitamin H Sandwich Video by Amar Sirohi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA