ADVERTISEMENT

ചൂടു സമോസ....വൈകുന്നേരങ്ങളിൽ ചായയ്‌ക്കൊപ്പം നമ്മുടെ പ്രിയ പലഹാരം. ഏറുപടക്കത്തിന്റെ രൂപവും മസാലദോശയുടെ കാന്തിയുമെന്നൊക്കെ വിശേഷിപ്പിക്കാവുന്ന സമോസ എന്നും നമുക്ക് പ്രിയപ്പെട്ടതാണ്. പലഹാരപ്രിയരുടെ ഇഷ്ട രുചികളിലൊന്നാണ് സമോസ. മലപ്പുറം ജില്ലയിലെ കിഴിശ്ശേരിയിൽ  ദിവസം അയ്യായിരം സമൂസ തയാറാക്കി വിൽക്കുന്ന സുരയ്യ ബേക്കറിയിലെ പ്രസിദ്ധമാണ്.  അവിടുത്തെ സ്പെഷൽ സമൂസ വിഡിയോയുമായി എത്തിയിരിക്കുകയാണ് മാസ്റ്റർ പീസ് യൂട്യൂബ് ചാനൽ.

റമ്സാൻ സമയത്ത് ചിക്കൻ, വെജിറ്റബിൾ സമൂസകളാണ് ഇവിടെ താരങ്ങൾ. ഇവിടുത്തെ ഷെഫ് പ്രസാദാണ് സമോസകളുടെ കൂട്ട് തയാറാക്കുന്നത്. 

തയാറാക്കുന്ന വിധം

മൈദ, ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് കുഴച്ച് എടുക്കണം. മാവ് നല്ല മുറുകി കിട്ടുന്നത് വരെ കുഴയ്ക്കണം.

ഈ മാവിൽ നിന്നും ഓരോ ബോൾ തയാറാക്കി, പരത്തി എടുത്ത് ഓരോന്നിനും മുകളിലേക്ക് ഓയിൽ പുരട്ടി കൊടുക്കണം. ഇതിന് മുകളിൽ മൈദ ഇട്ട് ഓരോന്നും ഒന്നിനു മുകളിലായി വയ്ക്കുക (12 എണ്ണം). ഇത് കൈ കൊണ്ട് അമർത്തിയ ശേഷം പരത്തി എടുക്കാം. ഇത് ചൂടായ ദോശകല്ലിൽ മറിച്ചും തിരിച്ചും ചൂടാക്കി എടുക്കാം. ചൂടായി തുടങ്ങുമ്പോൾ ഓരോ ഷീറ്റും മാറ്റി വയ്ക്കാം. ഇതിൽ നിന്നും സമൂസയ്ക്കു വേണ്ട ഷേയ്പ്പിൽ മുറിച്ച് എടുക്കാം.

വെജിറ്റബിൾ സമൂസ മസാല

ചട്ടിയിൽ ആവശ്യത്തിനുള്ള ഓയിൽ ഒഴിച്ച് ചൂടാക്കി എടുക്കുക. ഇതിലേക്ക് കടുക്, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, സവാള എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. സവാള വാടിയ ശേഷം കുറച്ച് മഞ്ഞൾപ്പൊടി ചേർത്ത് യോജിപ്പിക്കാം. ഇതിലേക്ക് പച്ചക്കറികളും മുളകുപൊടിയും കുരുമുളകുപൊടിയും ചേർത്ത് യോജിപ്പിക്കുക. പച്ചപട്ടാണി കടല നന്നായി വേവിച്ചതും ഉപ്പും പെരും ജീരകവും ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കണം. ഇതിലേക്ക് ആവശ്യത്തിന് മല്ലിയിലയും ചേർത്താൽ മസാല തയാർ.

ഈ മസാലക്കൂട്ട് തയാറാക്കിയ ഷീറ്റിൽ നിറച്ച് സമൂസ ഷേയ്പ്പിൽ ഒട്ടിച്ച് എടുക്കാം. തിളച്ച എണ്ണയിൽ വറുത്ത് കോരി എടുത്താൽ ചൂടോടെ വിളമ്പാം.

English Summary : Surayya Bakery, Kizhisseri.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com