ADVERTISEMENT

കഴിഞ്ഞ വർഷത്തെ ലോക്ഡൗൺ കാലത്ത് പല മലയാളി കുടുംബങ്ങളെയും രക്ഷിച്ചു നിർത്തിയത് ചക്കയായിരുന്നു എന്ന് പറയാം. ചക്കപ്പുഴുക്ക്, ചക്ക തോരൻ, ചക്ക എരിശ്ശേരി, ചക്ക അട, ചക്ക പ്രഥമൻ, ചക്ക ചമ്മന്തി എന്നിങ്ങനെ ചക്ക കൊണ്ട് പറ്റാവുന്ന വിഭവങ്ങളൊക്കെ ഉണ്ടാക്കി മലയാളി ലോക്ഡൗണിന്റെ വറുതി കാലത്ത് പിടിച്ചുനിന്നു. വീണ്ടും ഒരു ലോക്ഡൗണിന് സമാനമായ സാഹചര്യത്തിലേക്ക്  സംസ്ഥാനം നീങ്ങവേ ചക്ക കൊണ്ടൊരു  വ്യത്യസ്ത പലഹാരം പരിചയപ്പെടുത്തുകയാണ് ഗോൾഡ് വിന്നർ ഹൃദ്യ പാചകം. ഉണ്ണിയപ്പം ഏറെ ഇഷ്ടപ്പെടുന്ന മലയാളികൾക്ക് ചക്ക കൊണ്ടുള്ള ഉണ്ണിയപ്പത്തിന്റെ റെസിപ്പിയാണ് ഷെഫ് ലത കുനിയിൽ പറഞ്ഞു തരുന്നത്. ഉണ്ണിയപ്പം പലരും കഴിച്ചിട്ടുണ്ടാകാമെങ്കിലും ചക്ക ഉണ്ണിയപ്പം അത്ര പരിചിതമായിരിക്കില്ല. വേനലവധിക്കാലത്ത് വല്യമ്മ ഉണ്ടാക്കി തരുന്ന ചക്ക ഉണ്ണിയപ്പത്തിനായി കൊതിയോടെ കാത്തിരുന്ന തന്റെ കുട്ടിക്കാലം ഓർമ്മിച്ചു കൊണ്ടാണ് ഷെഫ് എപ്പിസോഡ് ആരംഭിക്കുന്നത്.

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ചക്ക പ്രകൃതിദത്തമായ മധുരവും രുചിയും ഈ വിഭവത്തിനേകുന്നു. ചക്കയ്ക്ക് പുറമേ പച്ചരി,ശർക്കര, മൈദ, എള്ള്, തേങ്ങ, ഡ്രൈ ഫ്രൂട്ട്സ് തുടങ്ങിയവയാണ്  മറ്റു പ്രധാന ചേരുവകൾ. പലരും നെയ്യും വെളിച്ചെണ്ണയും ഒക്കെയാണ് ഉണ്ണിയപ്പം ഉണ്ടാക്കാൻ ഉപയോഗിക്കാറുള്ളത്. എന്നാൽ താൻ ഗോൾഡ് വിന്നർ സൺഫ്ലവർ ഓയിലിന്റെ ആരാധികയാണെന്നും ഇതുപയോഗിച്ചാൽ ഉണ്ണിയപ്പം അധികം എണ്ണ വലിച്ചെടുക്കില്ലെന്നും ഷെഫ് പറയുന്നു.

ചേരുവകൾ

  • പച്ചരി- 200 ഗ്രാം
  • ശർക്കര -200 ഗ്രാം
  • ഏലക്ക-10 ഗ്രാം
  • പഴുത്ത ചക്ക-200 ഗ്രാം
  • എള്ള് - 1 ടീസ്പൂൺ
  • തേങ്ങാക്കൊത്ത് - 2 ടേബിൾസ്പൂൺ
  • മൈദ-1 ടീസ്പൂൺ
  • ഗോൾഡ് വിന്നർ സൺഫ്ലവർ ഓയിൽ
  • കിസ്മിസ് -1 ടീസ്പൂൺ
  • കശുവണ്ടി -1 ടീസ്പൂൺ
  • വെള്ളം

തയാറാക്കുന്ന വിധം

പാചകത്തിന് നാലു മണിക്കൂർ മുൻപ് പച്ചരി വെള്ളത്തിൽ കുതിർത്ത് വയ്ക്കണം. പിന്നീട് അത് അരച്ചെടുക്കുന്നു. പാചകം എളുപ്പമാക്കാൻ 200 ഗ്രാം പച്ചരിയും 150 ഗ്രാം ചക്കയും 200 ഗ്രാം ശർക്കരയും മിക്സിയിലിട്ട് ഒരുമിച്ച് അരച്ച് കുഴമ്പ് പരുവത്തിലാക്കി എടുത്താൽ മതിയെന്നും ഷെഫ് പറയുന്നു. ഇതിലേക്ക് 50 ഗ്രാം നുറുക്കിയ ചക്കപ്പഴവും ചേർക്കുന്നു. പാചകം പുരോഗമിക്കവേ ഏലയ്ക്കാപ്പൊടി അമിതമായി ചേർക്കരുതെന്ന് ഷെഫ് ഓർമിപ്പിക്കുന്നു. ഇത് ചക്കപ്പഴത്തിന്റെ സ്വാഭാവിക വാസന ഇല്ലാതാക്കും. ഈ രീതിയിൽ ഉണ്ണിയപ്പം ഉണ്ടാക്കാൻ തുടങ്ങിയാൽ പിന്നെ കടയിൽ നിന്ന് അവ വാങ്ങി കഴിക്കേണ്ടി വരില്ലെന്നും ഷെഫ് ചൂണ്ടിക്കാട്ടി.

സാധാരണ വെളിച്ചെണ്ണ കുടിക്കുന്നതുപോലെ ഉണ്ണിയപ്പം സൺഫ്ലവർ ഓയിൽ വലിച്ചെടുക്കില്ലെന്നും  ഇത് കൊളസ്ട്രോൾ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്നും ഷെഫ് ലത വിശദീകരിക്കുന്നു. ഭക്ഷണം പെട്ടെന്ന് ദഹിക്കാൻ സഹായിക്കുമെന്നതാണ് ഗോൾഡ് വിന്നർ സൺഫ്ലവർ ഓയിലിന്റെ മറ്റൊരു ഗുണം. നെയ്യ് ഉപയോഗിച്ച് ഉണ്ണിയപ്പം ഉണ്ടാക്കി കഴിച്ചാൽ അത് ദഹിക്കാൻ കുറെ സമയം എടുക്കും. വൈറ്റമിൻ ഡി അടങ്ങിയ ഗോൾഡ് വിന്നർ സൺഫ്ലവർ ഓയിൽ ദിവസവും ഉപയോഗിക്കുന്നത് ആരോഗ്യത്തിനും വളരെ നല്ലതാണ്.

unniyappam

കോവിഡ് വ്യാപനത്തിന്റെ സമയത്ത് വൈറ്റമിൻ ഡി യുടെ പ്രാധാന്യം സകലർക്കും ബോധ്യമായതാണ്. ശരീരത്തിന്റെ പ്രതിരോധശക്തി വർധിപ്പിക്കാൻ വൈറ്റമിൻ ഡി സഹായിക്കുന്നതായി ആരോഗ്യവിദഗ്ധർ പറയുന്നു. സാധാരണ സൂര്യപ്രകാശത്തിൽ നിന്നാണ് ഇത് ലഭിക്കുക. എന്നാൽ ഗോൾഡ് വിന്നർ സൺഫ്ലവർ ഓയിലിൽ വൈറ്റമിന്‍ എ, ഡി എന്നിവ  അടങ്ങിയിരിക്കുന്നു. വീഗൻ വൈറ്റമിൻ ഡി അടങ്ങിയ ഇന്ത്യയിലെ ഏക ഭക്ഷ്യ എണ്ണയാണ് ഇത്. 

വൈറ്റമിൻ ഡി

jackfruit-unniyappam

എല്ലുകൾക്ക് ബലംകൂട്ടാനും മെച്ചപ്പെട്ട പ്രതിരോധശേഷിക്കും മികച്ച ഹൃദയാരോഗ്യത്തിനും രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രിക്കാനും വൈറ്റമിൻ ഡി സഹായിക്കുന്നു. വൈറ്റമിന്‍ എ ആകട്ടെ കാഴ്ചശക്തി മെച്ചപ്പെടുത്താനും സഹായിക്കുന്നു.   ട്രാൻസ്ഫാറ്റ് ഇല്ലാത്ത ഗോൾഡ് വിന്നർ സൺഫ്ലവർ ഓയിലിൽ ഒമേഗാ 6, വൈറ്റമിൻ ഇ എന്നിവയും അടങ്ങിയിരിക്കുന്നു. ഉണ്ണിയപ്പം എണ്ണയിൽ മൊരിഞ്ഞ് സ്വർണ്ണ നിറമാകുമ്പോൾ അത് എടുക്കാൻ സമയമായതായി തിരിച്ചറിയാമെന്ന് ഷെഫ് കൂട്ടിച്ചേർത്തു. എല്ലാവരും വീട്ടിൽ ചക്ക ഉണ്ണിയപ്പം പരീക്ഷിച്ചു നോക്കണം എന്ന അഭ്യർത്ഥനയുമായി ഷെഫ് എപ്പിസോഡ് അവസാനിപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com